Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതൊഴിലിടങ്ങളിൽ...

തൊഴിലിടങ്ങളിൽ നേരിടുന്ന പ്രശ്നങ്ങളും പ്രായോഗിക പരിഹാരങ്ങളും

text_fields
bookmark_border
തൊഴിലിടങ്ങളിൽ നേരിടുന്ന പ്രശ്നങ്ങളും പ്രായോഗിക പരിഹാരങ്ങളും
cancel

ഒമാൻ ഇന്ന് ഗൾഫ് മേഖലയിലെ സ്ഥിരതയുള്ള തൊഴിൽ വിപണികളിൽ ഒന്നാണ്. നിരവധി പ്രവാസികൾക്കും സ്വദേശികൾക്കും തൊഴിലവസരങ്ങൾ നൽകുന്ന ഈ രാജ്യത്ത്, പല തൊഴിലിടങ്ങളിലും വിവിധ തരത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ശരിയായ നിയമബോധവും നല്ല രീതിയിലുള്ള മാനേജ്മെന്റ് സമീപനവും ഉണ്ടെങ്കിൽ, ഈ പ്രശ്നങ്ങൾക്ക് ഫലപ്രദമായ പരിഹാരങ്ങൾ കണ്ടെത്താൻ സാധിക്കും.

ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വൈകുന്നത്

ചില കമ്പനികളിൽ ശമ്പളം സമയത്ത് നൽകാത്തത്, ഓവർടൈം തുക കുടിശ്ശികയായി തുടരുന്നത് എന്നിവ സാധാരണമാണ്. ഇത് പരിഹരിയ്ക്കുവാൻ തൊഴിൽ കരാർ (Employment Contract) വ്യക്തമായി വായിച്ച് മനസ്സിലാക്കുകയും അതുപോലെ, നിങ്ങളുടെ ശമ്പള രേഖകൾ (Salary Slips / Bank Transfer) സൂക്ഷിക്കുകയും ചെയ്യുക. നിങ്ങളുടെ അവകാശങ്ങൾ, ആനുകൂല്യങ്ങൾ മുതലായവ തടയപ്പെടുന്നുവെങ്കിൽ, നിങ്ങൾക്ക് Ministry of Labour - ൽ പരാതി നൽകാവുന്നതാണ്.

അന്യായ പിരിച്ചുവിടൽ

കാരണം വ്യക്തമാക്കാതെ നടപടികൾ പാലിയ്ക്കാതെ തൊഴിലാളികളെ പിരിച്ചുവിടുന്നത് പലപ്പോഴും നടക്കുന്നുണ്ട്. ഇത് അനുവദനീയമല്ല. ഇത്തരം സാഹചര്യങ്ങളിൽ പിരിച്ചുവിടൽ നോട്ടീസ് രേഖാമൂലം ആവശ്യപ്പെടേണ്ടതാണ്. മാത്രമല്ല, തൊഴിൽ നിയമപ്രകാരം നഷ്ടപരിഹാരം ആവശ്യപ്പെടാൻ നിങ്ങൾക്ക് എല്ലാവിധ അവകാശവുമുണ്ട്. കേസ് ഫയൽ ചെയ്യാൻ തൊഴിൽ കോടതിയെ സമീപിക്കുക

ജോലി സമയം കൂടിയ സമ്മർദ്ദം

അധിക സമയ ജോലിയും, വിശ്രമമില്ലായ്മയും തൊഴിലാളികളുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. നിയമപരമായ ജോലി സമയം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയും ഓവർടൈം ആവശ്യപ്പെടുകയും ചെയ്യേണ്ടതാണ്. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ മെഡിക്കൽ രേഖകൾ സൂക്ഷിക്കുകയും ചെയ്യേണ്ടതാണ്.

ജോലി സ്ഥലത്തെ മാനസിക പീഡനം

വാക്കുതർക്കം, അപമാനം, മാനസിക സമ്മർദ്ദം എന്നിവ ജീവനക്കാരുടെ ഉൽപ്പാദനക്ഷമത കുറയ്ക്കുന്നു. ഇത്തരം സംഭവങ്ങൾ രേഖപ്പെടുത്തുകയും (dates, messages, witnesses) ആയത് ഔദ്യോഗികമായി ത്തന്നെ HR വിഭാഗത്തിൽ പരാതി നൽകേണ്ടതുമാണ്. തുടർന്നും കാര്യങ്ങൾ ഗുരുതരമായാൽ നിയമ നടപടികൾ സ്വീകരിക്കുക.

വിസ / തൊഴിൽ നിയമ ലംഘനങ്ങൾ

തൊഴിലാളിയെ തെറ്റായ ജോലിയിൽ ഉപയോഗിക്കൽ, വിസ നിബന്ധനകൾ ലംഘിക്കൽ എന്നിവ ചില സ്ഥാപനങ്ങളിൽ നടക്കുന്നുണ്ട്. സ്വന്തം വിസ സ്റ്റാറ്റസ് നിരന്തരം പരിശോധിക്കുകയും എന്തെങ്കിലും നിയമവിരുദ്ധ നിർദേശങ്ങൾ കണ്ടാൽ അത് നിരസിക്കുകയും ചെയ്യേണ്ടതാണ്. ആയത് ബന്ധപ്പെട്ട അധികാരികളെ അറിയിക്കുക.

ആനുകൂല്യങ്ങൾ ലഭിക്കാത്തത്

ജോലി അവസാനിക്കുമ്പോൾ ലഭിക്കേണ്ട ആനുകൂല്യങ്ങൾ (ഗ്രാറ്റുവിറ്റി, ലീവ് സാലറി, പെന്റിങ് സാലറി) നൽകാതെ വന്നാൽ, സർവീസ് കാലയളവ് തെളിയിക്കുന്ന രേഖകൾ, ഫൈനൽ സെറ്റിൽമെന്റ് രേഖ, എംപ്ലോയ്മെന്റ് കോൺട്രാക്റ്റ് എന്നിവ ഉൾപ്പെടെ വച്ചുകൊണ്ട് ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകാനുള്ള എല്ലാവിധ സാഹചര്യങ്ങളും ഇവിടെ ഗവണ്മെന്റ് നൽകുന്നുണ്ട്. ആവശ്യമായാൽ നിയമ സഹായം തേടുക.

ചുരുക്കത്തിൽ, ഒമാനിലെ തൊഴിൽ രംഗം സുസ്ഥിരമാണ്. എന്നാൽ, തൊഴിലാളികൾക്ക് അവരുടെ അവകാശങ്ങളെപ്പറ്റി അറിവുണ്ടായിരിക്കണം. പ്രശ്നങ്ങൾ നേരിടുമ്പോൾ ഭയപ്പെടാതെ, നിയമപരമായ മാർഗങ്ങൾ സ്വീകരിക്കുന്നത് ഏറ്റവും നല്ല പരിഹാരമാണ്. നിയമബോധമുള്ള തൊഴിലാളിയാണ് സുരക്ഷിത തൊഴിലാളി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsGulf NewsOman Newsworkplace
News Summary - Problems encountered in the workplace and practical solutions
Next Story