Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒമാൻ ദേശീയദിനം; ഉൽപന്നങ്ങൾ അച്ചടിക്കും മുമ്പ് അനുമതി വേണം
text_fieldsbookmark_border
മസ്‌കത്ത്: ഒമാൻ ദേശീയദിനവുമായി ബന്ധപ്പെട്ട ഉൽപന്നങ്ങൾ അച്ചടിക്കുകയോ നിർമിക്കുകയോ ചെയ്യുന്നതിന് മുമ്പ് അനുമതി വാങ്ങണമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. സുൽത്താന്റെ ചിത്രം, ദേശീയ ചിഹ്നം, ഒമാൻ ഭൂപടം, ദേശീയപതാക എന്നിവ ഉപയോഗിക്കുന്ന ഉൽപന്നങ്ങൾക്കാണ് മുൻകൂർ അനുമതി വേണ്ടത്.
ഉൽപന്നത്തിന്റെ മാതൃക സഹിതം മന്ത്രാലയത്തിലെ ലൈസൻസിങ് വിഭാഗത്തിൽ അപേക്ഷ നൽകണം.ഒക്ടോബർ 15നകം അപേക്ഷ സമർപ്പിക്കണം. അതേസമയം, രാജകൊട്ടാരങ്ങൾ, രാജകീയ പള്ളികൾ എന്നിവയുടെ ചിത്രങ്ങളും രാജകീയ ചിഹ്നവും ഉൽപന്നങ്ങളിൽ ഉപയോഗിക്കാൻ അനുമതിയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

