Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightയമനിലെ പ്രസിഡൻഷ്യൽ...

യമനിലെ പ്രസിഡൻഷ്യൽ കൗൺസിൽ: ഒമാൻ സ്വാഗതം ചെയ്തു

text_fields
bookmark_border
Listen to this Article

മ​സ്‌​ക​ത്ത്: യ​മ​നി​ൽ പു​തി​യ പ്ര​സി​ഡ​ൻ​ഷ്യ​ൽ കൗ​ൺ​സി​ൽ രൂ​പ​വ​ത്​​ക​രി​ച്ച​തി​നെ സ്വാ​ഗ​തം ചെ​യ്ത് സു​ൽ​ത്താ​നേ​റ്റ്.

യ​മ​ന്‍റെ ഐ​ക്യം സം​ര​ക്ഷി​ക്കു​ന്ന​തി​നും സ​മ​ഗ്ര​മാ​യ രാ​ഷ്ട്രീ​യ ഒ​ത്തു​തീ​ർ​പ്പ് ക​ണ്ടെ​ത്തു​ന്ന​തി​നു​മു​ള്ള ശ്ര​മ​ങ്ങ​ളെ പി​ന്തു​ണ​ക്കാ​ൻ പു​തി​യ പ്ര​സി​ഡ​ൻ​ഷ്യ​ൽ കൗ​ൺ​സി​ൽ സ​ഹാ​യി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

എ​ല്ലാ യ​മ​ൻ ക​ക്ഷി​ക​ളും ഉ​​ൾ​ക്കൊ​ള്ളു​ന്ന കൗ​ൺ​സി​ലി​ന്​ സ്വാ​ത​ന്ത്ര്യ​വും സു​ര​ക്ഷി​ത​ത്വ​വും പ​ര​മാ​ധി​കാ​ര​വും ഉ​റ​പ്പു​വ​രു​ത്താ​നും യ​മ​ൻ ജ​ന​ത​യു​ടെ അ​ഭി​ലാ​ഷ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നും സാ​ധി​ക്കു​മെ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ​റ​ഞ്ഞു. ചൊ​വ്വാ​ഴ്ച​യാ​ണ്​ യ​മ​ൻ പ്ര​സി​ഡ​ന്‍റ്​​ അ​ബ്ദു​റ​ബ്ബ് മ​ൻ​സൂ​ർ ഹാ​ദി അ​ധി​കാ​രം പു​തു​താ​യി രൂ​പ​വ​ത്ക​രി​ച്ച പ്ര​സി​ഡ​​ൻ​ഷ്യ​​ൽ ലീ​ഡ​​ർ​ഷി​പ്​ കൗ​ൺ​സി​ലി​ന് കൈ​മാ​റി​യ​ത്.

അ​പ്ര​തീ​ക്ഷി​​ത രാ​ഷ്ട്രീ​​യ നീ​ക്ക​ത്തി​ലൂ​ടെ​യാ​യി​രു​ന്നു ഭ​ര​ണ നേ​​തൃ​മാ​റ്റ​​മു​ണ്ടാ​​യ​ത്. 2014ൽ ​ഹൂ​തി സാ​യു​ധ​വി​ഭാ​ഗം യ​മ​ൻ ഭ​ര​ണ​സി​രാ​കേ​​ന്ദ്രം അ​ധീ​ന​പ്പെ​ടു​ത്തി​​യ​ത് ക​ഴി​ഞ്ഞ ഏ​ഴു വ​ർ​ഷ​മാ​യി യ​മ​ൻ ജ​ന​ത ശാ​ശ്വ​ത പ​രി​ഹാ​ര​ത്തി​നു​ള്ള വ​ഴി​ക​ൾ തേ​ടു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:YemenPresidential Council of Yemen
News Summary - Presidential Council of Yemen: Oman Welcomes
Next Story