മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ സുൽത്താൻ അനുശോചിച്ചു
text_fieldsസുൽത്താൻ ഹൈതം ബിൻ താരിഖ്, പ്രസിഡന്റ് ദ്രൗപതി മുർമു
മസ്കത്ത്: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ ഒമാൻ ഭാരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അനുശോചിച്ചു. പ്രസിഡന്റ് ദ്രൗപതി മുർമുവിന് സുൽത്താൻ അയച്ച സന്ദേശത്തിലാണ് അനുശോചനം രേഖപ്പെടുത്തിയിരിക്കുന്നത്. പുതിയകാലത്തിനൊപ്പം ഇന്ത്യയെ സഞ്ചരിക്കാൻ പ്രാപ്തനാക്കിയ വ്യക്തിയായിരുന്നു കഴിഞ്ഞ ദിവസം വിടവാങ്ങിയ മൻമോഹൻ സിങ്.
ഇന്ത്യയുടെ പതിമൂന്നാത്തെയും പതിനാലാമത്തെയും പ്രധാനമന്ത്രിയും അറിയപ്പെടുന്ന സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്നു. മുൻ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് രാഷ്ട്രീയത്തിലെത്തുന്നത്.

