അടിയന്തരാവസ്ഥകൾ നേരിടാൻ സജ്ജീകരണങ്ങൾ വിലയിരുത്തി
text_fieldsസിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി യോഗം
മസ്‌കത്ത്: അടിയന്തര സാഹചര്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുള്ള സജ്ജീകരണങ്ങൾ ശക്തിപ്പെടുത്തുന്നതിനായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ) യോഗം ചേർന്നു. പ്രതികരണ പദ്ധതികളും പ്രവർത്തന നടപടിക്രമങ്ങളും യോഗത്തിൽ വിശദമായി അവലോകനം ചെയ്തു.
സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ചെയർമാൻ മേജർ ജനറൽ സുലൈമാൻ ബിൻ അലി അൽ ഹുസൈനി അധ്യക്ഷത വഹിച്ചു. അപകടസാധ്യതകളും അടിയന്തരാവസ്ഥകളും കൈകാര്യം ചെയ്യുന്നതിൽ കാര്യക്ഷമത വർധിപ്പിക്കുന്നതിനുള്ള പ്രവർത്തന പദ്ധതികളും പരിപാടികളും യോഗത്തിൽ ചർച്ചയായി. അതിവേഗ പ്രതികരണം ഉറപ്പാക്കി സമൂഹസുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.
വിവിധ വകുപ്പുകളും ഫീൽഡ് സംഘങ്ങളും തമ്മിലുള്ള ഏകോപനം നിർണായകമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. സിവിൽ ഡിഫൻസ്, ആംബുലൻസ് സേവന മേഖലകളിലെ അന്താരാഷ്ട്ര മികച്ച രീതികളോട് യോജിച്ച രീതിയിൽ പ്രവർത്തന സംവിധാനം പുതുക്കേണ്ടതിന്റെ ആവശ്യകതയും യോഗം ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

