‘പ്രേംസ്മൃതി’ മെഗാ ഷോ ഏഴിന്; ഒരുക്കം പുരോഗമിക്കുന്നു
text_fieldsപ്രേംനസീർ സുഹൃത് സമിതി ഒമാൻ ചാപ്റ്റർ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
നടി ശ്രീലതാ നമ്പൂതിരിക്ക് പ്രേം നസീർ പുരസ്കാരം
മസ്കത്ത്: പ്രേംനസീർ സുഹൃത് സമിതി ഒമാൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന പ്രേംസ്മൃതി ‘മെഗാ ഷോ’ ജൂൺ ഏഴിന് വാദി കബീർ മജാൻ ഹൈറ്റ്സിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമേളനത്തിൽ അറിയിച്ചു. ചലച്ചിത്ര താരം ശ്രീലതാ നമ്പൂതിരിക്ക് പ്രേം നസീർ ചലച്ചിത്ര ശ്രേഷ്o പുരസ്കാര ചടങ്ങിൽ മുഖ്യാതിഥിയാകുന്ന ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി സമർപ്പിക്കുമെന്ന് സമിതി ഒമാൻ ചാപ്റ്റർ പ്രസിഡന്റ് ഷഹീർ അഞ്ചൽ പറഞ്ഞു.
50000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ‘ആടുജീവിതം’സിനിമയിലെ ഒമാൻ താരം താലിബ് അൽ ബലൂഷി, ആടുജീവിതത്തിലെ ജീവിക്കുന്ന കഥാപാത്രം മുഹമ്മദ് നജീബ് എന്നിവരെയും ആദരിക്കും. ഒമാനിലെ വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പ്രേം നസീർ പുരസ്കാരങ്ങളും ടാലന്റ് ഹണ്ട് വിജയികൾക്ക് സമ്മാനങ്ങളും ചടങ്ങിൽ സമർപ്പിക്കുമെന്ന് ചാപ്റ്റർ സെക്രട്ടറി കൃഷ്ണരാജ് അഞ്ചാലുംമൂട് അറിയിച്ചു.
ശഹദ മെറ്റീരയൽ കമ്പനിയുടെ ഉടമയും സി.ഇ.ഒയമായ ശഹദ സൈഫ് അൽഹിനായ് (ബിസിനസ് എക്സലൻസ് വുമൺ അവാർഡ്), ഗൾഫ് മാധ്യമം റസിഡന്റ് മാനേജർ ഷക്കീൽ ഹസ്സൻ (മാധ്യമ ശ്രേഷ്ട പുരസ്കാരം), ഷാഹി ഫുഡ്സ് ആൻഡ് സ്പൈസസ് മാനേജിങ് ഡയറക്ടർ മുഹമ്മദ് അഷ്റഫ് (കർമ മുഖ്യ പുരസ്കാരം), ജി. ബിനുകുമാർ (ബിസിനസ് എകസ്ലൻസ് പുര്കാരം), സിദ്ദീഖ് ഹസ്സൻ (കർമ്മശ്രേയസ്സ് പുരസ്കാരം), ബാബുതോമസ് (ബിസിനസ് അച്ചീവ്മെന്റ് പുരസ്കാരം), എബ്രഹാം (കർമ്മശ്രേഷ്ഠ പുരസ്കാരം) എന്നിവയും ചടങ്ങിൽ സമർപ്പിക്കും.
ചലച്ചിത്ര താരങ്ങളായ ടോണി ആന്റണി, നീനാ കുറുപ്പ്, നർത്തകി സുമി റാഷിക്ക്, ഗായകരായ ഷബ്നം റിയാസ്, ഇമ്രാൻ ഖാൻ എന്നിവരും ഒമാൻ ചാപ്റ്റർ കലാപ്രവർത്തകരും അവതരിപ്പിക്കുന്ന കലാവിരുന്നും ഒരുക്കിയിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, ഒമാൻ ചാപ്റ്റർ രക്ഷാധികാരികളായ അഹമ്മദ് പറമ്പത്ത്, ഹക്കീം, വനിതാ വിഭാഗം സെക്രട്ടറി ഫൗസിയ സനോജ്, ജോയിന്റ് സെക്രട്ടറി സന്ദീപ്, വൈസ് പ്രസിഡന്റ് പൊന്നു സുരേന്ദ്രൻ എന്നിവരും വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

