ഗ്രാന്റ് ഇഫ്താർ സംഘടിപ്പിച്ച് പ്രീമിയം മോട്ടേഴ്സ്
text_fieldsപ്രീമിയം മോട്ടേഴ്സ് ഗ്രാന്റ് ഇഫ്താർ
മസ്കത്ത്: ഒമാനിലെ ഔഡി , ഫോക്സ്‌വാഗൺ തുടങ്ങിയ ലക്ഷ്വറി ബ്രാൻഡുകളുടെ ഔദ്യോഗിക ഡീലർമാരായ പ്രീമിയം മോട്ടോഴ്സ്
റമദാൻ പകർന്നുനൽകുന്ന ഒരുമയുടെയും സമാധാനത്തിന്റെയും സന്ദേശവുമായി ഗ്രാൻഡ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അൽ മൗജ് മസ്കറ്റിലെ സെന്റ് റെജിസ് റിസോർട്ടിൽ മർജാന റമദാൻ മെയിൻ ബാൾറൂമിൽ നടന്ന ചടങ്ങിൽ പ്രമുഖ ബിസിനസ് പങ്കാളികൾ, കമ്മ്യൂണിറ്റി അംഗങ്ങൾ, മാധ്യമപ്രവർത്തകർ എന്നിവരടക്കം നിരവധി വിശിഷ്ട അതിഥികൾ പങ്കെടുത്തു. സ്നേഹവും സന്തോഷവും നിറഞ്ഞ അന്തരീക്ഷത്തിൽ നടന്ന ഈ ഒത്തുചേരൽ അതിഥികൾക്ക് അവിസ്മരണീയമായ അനുഭവമായി. പരസ്പര ബന്ധങ്ങൾ ഊട്ടിയുറപ്പിന്നതിനും റമദാനിലെ മൂല്യങ്ങൾ പങ്കുവെക്കുന്നതിനുമുള്ള വേദിയായി ഈ ഒത്തുചേരൽ മാറി.
നോമ്പുതുറക്ക് ശേഷം പരമ്പരാഗത വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള വിരുന്നോടെ ചടങ്ങുകൾ സമാപിച്ചു. ചടങ്ങിൽ പങ്കെടുത്ത അതിഥികൾക്ക് പ്രീമിയം മോട്ടോഴ്സ് അധികൃതർ നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

