Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്രീ​മി​യ​ർ ക​പ്പ്...

പ്രീ​മി​യ​ർ ക​പ്പ് ട്വ​ന്‍റി20: തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വി​ജ​യം; ഒ​മാ​ൻ​ നോ​ക്കൗ​ട്ട്​ റൗ​ണ്ടി​ൽ

text_fields
bookmark_border
പ്രീ​മി​യ​ർ ക​പ്പ് ട്വ​ന്‍റി20: തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വി​ജ​യം; ഒ​മാ​ൻ​ നോ​ക്കൗ​ട്ട്​ റൗ​ണ്ടി​ൽ
cancel
camera_alt

യു.​എ.​ഇ​ക്കെ​തി​രെ ഒ​മാ​ൻ താ​ര​ത്തി​ന്‍റെ ബാ​റ്റി​ങ്ങ്​

മ​സ്ക​ത്ത്​: പ്രീ​മി​യ​ർ ക​പ്പ് ട്വ​ന്‍റി20 ടൂ​ർ​ണ​മെ​ന്റി​ൽ തു​ട​ർ​ച്ച​യാ​യി മൂ​ന്നാം വി​ജ​യം സ്വ​ന്ത​മാ​ക്കി ഒ​മാ​ൻ. അ​മീ​റാ​ത്തി​ലെ ഒ​മാ​ൻ അ​ക്കാ​ദ​മി ക്രി​ക്ക​റ്റ്​ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ശ​ക്ത​രാ​യ യു.​എ.​ഇ​യെ ഒ​മ്പ​ത് വി​ക്ക​റ്റി​നാ​ണ്​ തോ​ൽ​പ്പി​ച്ച​ത്.

ഇ​തോ​ടെ ഒ​മാ​ൻ നോ​ക്കൗ​ട്ട്​ സ്​​റ്റേ​ജി​ലേ​ക്ക്​ ക​ട​ക്കു​ക​യും ചെ​യ്തു. ആ​ദ്യം ബാ​റ്റ് ചെ​യ്ത യു.​എ.​ഇ 15 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 142 റ​ൺ​സാ​ണെ​ടു​ത്ത​ത്. എ​ന്നാ​ൽ ഒ​മാ​ൻ 12.4 ഓ​വ​റി​ൽ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ വി​ജ​യം കാ​ണു​ക​യാ​യി​രു​ന്നു. മ​ഴ മൂ​ലം 15 ഓ​വ​റാ​ക്കി ചു​രു​ക്കി​യാ​ണ് മ​ത്സ​രം ന​ട​ന്ന​ത്. അ​ർ​ധ സെ​ഞ്ച്വ​റി നേ​ടി​യ ക​ശ്യ​പ് പ്ര​ജാ​പ​തി(53), ഖാ​ലി​ദ് കൈ​ൽ(50) എ​ന്നി​വ​രു​ടെ ത​ക​ർ​പ്പാ​ൻ പ്ര​ക​ന​മാ​ണ്​ ഒ​മാ​ന്​ വി​ജ​യം എ​ളു​പ്പ​മാ​ക്കി​യ​ത്.

യു.​എ.​ഇ​ക്കാ​യി ആ​സി​ഫ് ഖാ​ൻ(66) അ​ർ​ധ​സെ​ഞ്ച്വ​റി നേ​ടി. മൂ​ന്ന് ഓ​വ​റി​ൽ 11 റ​ൺ​സ് വി​ട്ടു​കൊ​ടു​ത്ത്​ മൂ​ന്നു വി​ക്ക​റ്റെ​ടു​ത്ത ബി​ലാ​ൽ ഖാ​നാ​ണ് ക​ളി​യി​ലെ താ​രം. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ബ​ഹ്​​റൈ​നെ മൂ​ന്ന്​ വി​ക്ക​റ്റി​നും ര​ണ്ടാം മ​ത്സ​ര​ത്തി​ൽ കം​ബോ​ഡി​യ​യെ 63 റ​ൺ​സി​നുമാണ്​ ഒ​മാ​ൻ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ​ഗ്രൂ​പ്​ സ്​​റ്റേ​ജി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​ർ ഇ​ന്ന്​ കു​വൈ​ത്തി​നെ നേ​രി​ടും. അ​മീ​റാ​ത്തി​ലെ ക്രി​ക്ക​റ്റ്​ അ​ക്കാ​ദ​മി ഗ്രൗ​ണ്ടി​ൽ ഉ​ച്ച​ക്ക്​ 2.30ന്​ ​ആ​ണ്​ മ​ത്സ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MuscatTwenty20 Premier Cup
News Summary - Premier Cup Twenty20: Third win in a row; Oman in the knockout round
Next Story