Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്രിമിയർ കപ്പ്​...

പ്രിമിയർ കപ്പ്​ ട്വന്‍റി20: ഒമാൻ-യു.എ.ഇ ഫൈനൽ ഇന്ന്​

text_fields
bookmark_border
പ്രിമിയർ കപ്പ്​ ട്വന്‍റി20: ഒമാൻ-യു.എ.ഇ ഫൈനൽ ഇന്ന്​
cancel

മസ്കത്ത്​: പ്രിമിയർ കപ്പ്​ ട്വന്‍റി20 ടൂർണമെന്‍റിലെ കലാശക്കളിയിൽ ഒമാൻ ഇന്ന്​ ശക്തരായ യു.എ.ഇയെ നേരിടും. അമീറാത്തിലെ ഒമാൻ ക്രിക്കറ്റ്​ അക്കാദമി ഗ്രൗണ്ടിൽ ഉച്ചക്ക്​ ​2.30ന്​ ആണ്​ മത്സരം.

ടൂർണമെന്‍റിൽ ഇതുവരെ ഒരു മത്സരവും തോറ്റിട്ടിലെന്നതും ഗ്രൂപ്​ സ്​റ്റേജ്​ മത്സരങ്ങളിൽ യു.എ.ഇയെ ഒമ്പത്​ വിക്കറ്റിന്​ തകർക്കാൻ കഴിഞ്ഞതും സുൽത്താനേറ്റിന്​ ആത്മവിശ്വാസം നൽകുന്ന ഘടകമാണ്​. കഴിഞ്ഞ ദിവസം നടന്ന സെമിയിൽ ഹോങ്കോങ്ങിനെ അഞ്ച്​ വിക്കറ്റിന്​ തകർത്താണ്​ ഒമാൻ കലാശക്കളിയിലേക്ക്​ സീറ്റ്​ ഉറപ്പിച്ചത്​. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ ആഖിബ്​ ഇല്യാസിന്‍റെ തകർപ്പൻ പ്രകടനമാണ്​ കലാശക്കളിയിലേക്ക്​ ഒമാന്​ വഴി എളുപ്പമാക്കിയത്​. ഇല്യാസിന്‍റെ ഓൾ റൗണ്ടർ പ്രകടനത്തിലേക്കുതന്നെയാണ്​ ഒമാൻ ഇന്നും ഉറ്റുനോക്കുന്നത്​.

അതേസമയം, മുൻനിര ബാറ്റർമാർ സ്ഥിരത പുലർത്താത്തത്​ സുൽത്താനേറ്റിനെ അലട്ടുന്ന ഘടകമാണ്​. പല മത്സരങ്ങളും ഒറ്റയാൾ പോരാട്ടത്തിലായിരുന്നു ഒമാൻ വിജയിച്ചു​ കയറിയത്​. മുൻനിര ബാറ്റർമാരും ബൗളർമാരും ഇന്ന്​ കരുത്തുകാട്ടിയാൽ കാര്യങ്ങൾ തങ്ങൾക്കനുകൂലമാകുമെന്നാണ്​ കോച്ച്​ മെൻഡിസ്​ കണക്കാക്കുന്നത്​. നേപ്പാളിനെ ആറ്​ വിക്കറ്റിന്​ പരാജയപ്പെടുത്തിയാണ്​ യു.എ.ഇ ഫൈനൽ ബെർത്ത് ഉറപ്പിച്ചിട്ടുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Premier Cup Twenty20Oman Vs UAE
News Summary - Premier Cup Twenty20: Oman-UAE final today
Next Story