പ്രീമിയർ കപ്പ് ട്വന്റി20: ഒമാൻ സെമിയിൽ
text_fieldsകുവൈത്തിന്റെ വിക്കറ്റ് വീഴ്ത്തിയ ഒമാൻ താരങ്ങളുടെ ആഹ്ലാദം
കുവൈത്തിനെതിരെ 46 റൺസിന്റെ വിജയം
മസ്കത്ത്: പ്രീമിയർ കപ്പ് ട്വന്റി 20 ടൂർണമെന്റിൽ ഗ്രൂപ് ചാമ്പ്യൻമരായി ഒമാൻ സെമിയിൽ കടന്നു. അവസാന മത്സരത്തിൽ കുവൈത്തിനെ 46 റൺസിനാണ് ഒമാൻ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത ഒമാൻ നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 200 റൺസാണെടുത്തത്. മറുപടി ബറ്റിങ്ങിനിറങ്ങിയ കുവൈത്തിന് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 154 റൺസെടുക്കാനെ സാധിച്ചുള്ളു. 29 റൺസ് വഴങ്ങി നാല് വിക്കറ്റെടുത്ത സീഷാൻ മഖ്സൂദ്, 14റൺസിന് മൂന്ന് വിക്കറ്റ് സ്വന്തമാക്കിയ ആഖിബ് ഇല്യാസ് എന്നിവരുടെ ബൗളിങ് മികവാണ് ഒമാന് വിജയം എളുപ്പമ്മാക്കിയത്. അയാൻ ഖാൻ (45), സീഷാൻ മഖ്സൂദ് (35), ആഖിബ് ഇല്യാസ് (34) എന്നിവരുടെ തിളക്കമാർന്ന ബാറ്റിങ്ങ് മികവിലാണ് ഒമാൻ ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ സീഷാൻ മഖ്സൂദ് ആണ് കളിയിലെ താരം. വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് നടക്കുന്ന ആദ്യ സെമിയിൽ നേപ്പാൾ യു.എ.ഇയെയും ഉച്ചക്ക് ശേഷം നടക്കുന്ന രണ്ടാം സെമിയിൽ ഒമാൻ ഹോങ്കോങിനെയും നേരിടും. അമീറാത്തിലെ ഒമാൻ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിലായിരിക്കും മത്സരങ്ങൾ.

