അപ്പോളോ ഹോസ്പിറ്റൽസിൽ പ്രീ-ഡയബറ്റിസ് ക്ലിനിക്കിന് തുടക്കം
text_fieldsമസ്കത്ത്: അപ്പോളോ ഷുഗർ ഇന്റർ നാഷനൽ മെഡിക്കൽ സെന്ററിൽ പ്രീ-ഡയബറ്റിസ് ക്ലിനിക്കിന് തുടക്കമായി. ഡയബറ്റോളജിസ്റ്റുകൾ, എൻഡോക്രൈനോളജിസ്റ്റുകൾ, ക്ലിനിക്കൽ ഡയറ്റീഷ്യൻമാർ എന്നിവരുടെ മൾട്ടി ഡിസിപ്ലിനറി ടീം ശരിയായ ചികിത്സയിലൂടെ കൃത്യമായ രോഗനിർണയം നടത്തുകയും ആരോഗ്യകരമായ ജീവിതം നയിക്കാൻ ആളുകളെ പ്രാപ്തരാക്കാൻ സഹായകമാക്കുന്ന സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ഒമാനിലെ ടൈപ്പ് 2 പ്രമേഹം, നിലവിൽ അതിവേഗം വളരുന്ന ആരോഗ്യ പ്രതിസന്ധിയാണ്. ഇത് അകാല മരണത്തിനും വൈകല്യത്തിനും പ്രധാന കാരണമാണെന്ന് മെഡിക്കൽ വിദഗ്ധർ പറഞ്ഞു. ലക്ഷണങ്ങളില്ലാതെ വർഷങ്ങളോളം പ്രീ ഡയബറ്റിസ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
പലപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ മത്രമാണ് ഇത് തിരിച്ചറിയാൻ കഴിയുന്നത്. അമിതഭാരം, 45 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരായിരിക്കുക, ടൈപ്പ് 2 പ്രമേഹമുള്ള മാതാപിതാക്കളോ സഹോദരനോ സഹോദരിയോ ഉണ്ടായിരിക്കുക, ആഴ്ചയിൽ മൂന്ന് തവണയിൽ താഴെ ശാരീരികമായി സജീവമായിരിക്കുക, എപ്പോഴെങ്കിലും ഗർഭകാല പ്രമേഹം, അല്ലെങ്കിൽ ഒമ്പത് പൗണ്ടിൽ കൂടുതൽ ഭാരമുള്ള കുഞ്ഞിന് ജന്മം നൽകുക തുടങ്ങിയ പ്രീ ഡയബറ്റിസിനുള്ള എന്തെങ്കിലും അപകടസാധ്യത ഘടകങ്ങൾ ഉണ്ടെങ്കിൽ രക്തത്തിലെ പഞ്ചസാര പരിശോധിക്കുന്നതിനെക്കുറിച്ച് ഡോക്ടറുമായി ബന്ധപ്പെടാവുന്നതാണെന്ന് അധികൃതർ പറഞ്ഞു.
അപ്പോയിന്റ്മെന്റുകൾക്കും കൂടുതൽ വിവരങ്ങൾക്കും 24794502, 95186854 എന്ന നമ്പറിൽ വിളിക്കുക. രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒരുമണിവരെയും വൈകുന്നേരം അഞ്ച് മണിമുതൽ രാത്രി ഒമ്പതുവരെയും അപ്പോളോ ഷുഗർ ഡയബറ്റിസ് സെന്റർ നേരിട്ട് എത്താവുന്നതാണെന്നും മാനേജ്മെന്റ് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

