പ്രാർഥനാ സംഗമവും അനുസ്മരണവും
text_fieldsഐ.സി.എസ് മസ്കത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ഫലസ്തീൻ പ്രാർഥന സംഗമവും അനുസ്മരണവും
മസ്കത്ത്: ഐ.സി.എസ് മസ്കത്തിന്റെ ആഭിമുഖ്യത്തിൽ ഫലസ്തീൻ പ്രാർഥനാ സംഗമവും ശൈഖ് ജീലാനി,
മൗലാന രാമന്തളി മുഹമ്മദ് കോയ തങ്ങൾ എന്നിവരുടെ ആണ്ടനുസ്മരണവും അസൈബയിൽ നടന്നു. സയ്യിദ് ഉബൈദുല്ല തങ്ങൾ ആന്ത്രോത്ത് ഉദ്ഘാടനം ചെയ്തു. എൻ.കെ. അബൂബക്കർ അധ്യക്ഷത വഹിച്ചു. സയ്യിദ് ഖാസിം തങ്ങൾ പ്രാർഥന നടത്തി. ഉവൈസ് വഹബി കൂത്തുപറമ്പ് അനുസ്മരണ പ്രഭാഷണം നടത്തി. വാരിസ് വഹബി മുതുവടത്തൂർ, അശ്റഫ് നെടുന്തോൽ, കരീം ആനാണ്ടി, മുഹമ്മദ് ഷാ മടിയൂർ, ഇസ്മായിൽ നാദാപുരം, സുഹൈൽ കാളികാവ്, ആസിഫ് കൂവള്ളൂർ, ആരിഫ് പള്ളിയത്ത്, നൂസൂർ ചപ്പാരപ്പടവ് തുടങ്ങിയവർ പങ്കെടുത്തു.
യൂനുസ് വഹബി വലകെട്ട് സ്വാഗതവും അയ്യൂബ് പള്ളിയത്ത് നന്ദിയും പറഞ്ഞു.

