പ്രവാസി വെൽഫെയർ സലാലയിൽ വനിത സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു
text_fieldsപ്രവാസി വെൽഫെയർ സലാലയിൽ വനിതകൾക്കായി സംഘടിപ്പിച്ച സ്പോർട്സ് മീറ്റിൽനിന്ന്
സലാല: ‘ലേഡീസ് സ്പോർട്സ് ഫീസ്റ്റ 24’ എന്ന പേരിൽ പ്രവാസി വെൽഫെയർ സലാലയിൽ വനിതകൾക്കായി സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു. അൽ നാസർ ക്ലബിലെ ഫാസ് അക്കാദമി ഗ്രൗണ്ടിൽ നടന്ന മീറ്റിൽ ഒമ്പത് ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്. അഞ്ജു ഉധീഷ് വ്യക്തിഗത ചാമ്പ്യനായി.
ഇന്ത്യൻ സ്കൂൾ കായികാധ്യാപിക രാജപുഷ്പം പരിപാടി ഉദ്ഘാടനം ചെയ്തു. പ്രവാസി വെൽഫെയർ പ്രസിഡന്റ് അബ്ദുള്ള മുഹമ്മദ് അധ്യക്ഷതവഹിച്ചു. കെ. ഷൗക്കത്തലി ആശംസകൾ നേർന്നു. വിവിധ ഇനങ്ങളിലായി ജയലക്ഷ്മി, സജന അബ്ദുല്ല, അഞ്ജു ഉധീഷ്, സലീല, ജുമാന, സൽവ ഹാഷിം, ഹനാൻ ഹസീഫ എന്നിവർ ഒന്നാം സ്ഥാനം നേടി.
അനിഷ വിജേഷ്, മുബീന, ഷഫീല, സൈമ, ജിസ്മി, എന്നിവർ രണ്ടാം സ്ഥാനവും, സുഖി ഷ്യാം, നബീല, കീർത്തന, ഫൗസിയ, ഇർഫാന എന്നിവർ മൂന്നാം സ്ഥാനവും സ്വന്തമാക്കി. സമ്മാനദാന ചടങ്ങിൽ ഐ.എസ്.സി മലയാളി വിഭാഗം ലേഡി കോഓർഡിനേറ്റർ പ്രിയ ദാസ്, ഒമാൻ കോളേജ് ഓഫ് ഹെൽത് സയൻസ് പ്രൊഫസർ ഡോ:സമീറ സിദ്ദീഖ്, ഐ.എം.ഐ വനിതാ വിഭാഗം പ്രസിഡന്റ് റജീന, ജനറൽ സെക്രട്ടറി മദീഹ ഹാരീസ് എന്നിവർ അതിഥികളായിരുന്നു.
സ്പോൺസേഴ്സ് പ്രതിനിധികളായ മർവ മുനീർ (ജി ഗോൾഡ്), സാബിറ ആസിഫ് (പെൻഗ്വിൻ) ആബിദ സിറാജ് (സഡ് സ്റ്റോർ), അൻസിയ (ലൈഫ് ലൈൻ ഹോസ്പിറ്റൽ), ലംഹ സമീർ (അൽ മാഷിനി ട്രേഡിങ്), ജുബൈരിയ അഫ്സൽ ( ദാർ ഗ്ലോബൽ),ഷഫീല ബെൻഷാദ്,സൗജത് സഹദ്,(അൽ അംരി), തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
നൂറുകണക്കിന് കുടുംബിനികൾ പരിപാടിയിൽ സംബന്ധിച്ചു. ജന.സെക്രട്ടറി തസ്റീന ഗഫൂർ, ഇവൻറ് കൺവീനർ സാജിദ ഹഫീസ്, ഷഹനാസ് മുസമ്മിൽ എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങളായ ആരിഫാ മുസ്തഫ, മുംതാസ് റജീബ്, സജന, സജീബ് ജലാൽ, പി.ടി. സബീർ, മുസമ്മിൽ, മുസ്തഫ പൊന്നാനി, കെ. സൈനുദ്ദീൻ, ഷാജി കമൂന, വഹീദ് ചെന്ദമംഗലൂർ, കബീർ കണമല, ഉസ്മാൻ, അയ്യൂബ്, കെ.എം.ഷജീർ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

