പ്രവാസി കുരുന്നുകളില്‍ ആവേശം വിതറി മലര്‍വാടി ബാലസംഘം കളിമുറ്റം അവസാനിച്ചു
text_fieldsമസ്കത്ത്: ഒമാനിലെ മലയാളി കുരുന്നുകളില്‍ നാടന്‍കളികളും നാട്ടു നന്മകളും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഒരു മാസത്തിലേറെക്കാലം നീണ്ടുനിന്ന മലര്‍വാടി കളിമുറ്റം പരിപാടികള്‍ക്ക് പരിസമാപ്തിയായി. ഡിസംബറിലെ സ്കൂള്‍ അവധിയും അനുകൂലമായ കാലാവസ്ഥയും ഉപയോഗപ്പെടുത്തി തങ്ങളുടെ കുട്ടികളെ ഇലക്ട്രോണിക് ഗെയ്മുകളില്‍നിന്നും മണ്ണിലേക്ക് ഇറക്കാനുള്ള അപൂര്‍വ അവസരമായി രക്ഷാകര്‍ത്താക്കള്‍ കളിമുറ്റം പരിപാടികള്‍ ഉപയോഗപ്പെടുത്തി. തങ്ങളുടെ കുട്ടിക്കാലത്ത് നാട്ടിന്‍പുറങ്ങളില്‍ നിലനിന്നിരുന്ന നാടന്‍ കളികളായ കൊത്തങ്കല്ല്, കവണയേറ്, ആനക്ക് വാല് വരക്കല്‍, കുപ്പിക്ക് വളയിടല്‍ തുടങ്ങിയ കളികള്‍ കുരുന്നുകള്‍ ഏറെ ആസ്വദിച്ചു. മസ്കത്തിന്‍െറ് വിവിധ ഭാഗങ്ങളിലും ബുറൈമി, സുവൈഖ്, മുസന്ന, സൂര്‍, ജഅലാന്‍ ബൂഅലി നിസ്വ തുടങ്ങി ഇരുപതോളം സ്ഥലങ്ങളില്‍ നടന്ന പരിപാടികളില്‍ രണ്ടായിരത്തോളം കുരുന്നുകള്‍ പങ്കെ
ടുത്തു.
ഇന്ത്യന്‍ സ്കൂള്‍ ദാര്‍സൈത്ത് മലയാളം അധ്യാപിക കല സിദ്ധാര്‍ഥ്, സാമൂഹിക പ്രവര്‍ത്തക സരസ്വതി മനോജ്, പ്രവാസി ജഅലാന്‍ പ്രസിഡന്‍റ് അനില്‍കുമാര്‍, മലര്‍വാടി രക്ഷാധികാരി മുനീര്‍ വരന്തരപ്പിള്ളി, ഇന്ത്യന്‍ സ്കൂള്‍ മുലദ പ്രിന്‍സിപ്പല്‍ ശരീഫ്, വൈസ് പ്രിന്‍സിപ്പല്‍ സുരേഷ്, നിസ്വ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ജി.എം. റവാബ് തുടങ്ങി സമൂഹത്തിലെ നാനാതുറകളില്‍നിന്നുള്ളവര്‍ വിവിധയിടങ്ങളില്‍ കളിമുറ്റം പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് കുരുന്നുകളുമായി സംവദിച്ചു.
കൊച്ചുകുട്ടികളുടെ വിവിധ രീതിയിലുള്ള കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും കുട്ടികളില്‍ സാഹോദര്യബോധം, സേവനമന$സ്ഥിതി, ധീരത, പരിസ്ഥിതി ബോധം, രാജ്യസ്നേഹം എന്നിവ വളര്‍ത്താനും വിവിധ പരിപാടികള്‍ മലര്‍വാടി ബാലസംഘം ഒമാന്‍ എല്ലാ മാസങ്ങളിലും ആസൂത്രണം ചെയ്തു നടപ്പാക്കുന്നുണ്ടെന്ന് മലര്‍വാടി ബാലസംഘം കേന്ദ്ര കോഓഡിനേറ്റര്‍ നബീല്‍ കാട്ടകത്ത് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
