മൂന്നര പതിറ്റാണ്ടിെൻറ പ്രവാസജീവിതത്തിന് വിരാമമിട്ട് ഉല്ലാസ് നാളെ നാട്ടിലേക്ക്
text_fieldsമസ്കത്ത്: പതിറ്റാണ്ടുകളുടെ ഓർമകളും ജീവിതാനുഭവങ്ങളുമായി ഒരു ആദ്യകാല പ്രവാസി കൂടെ നാടണയുന്നു. തൃശൂർ കൊടുങ്ങല്ലൂർ അഞ്ചങ്ങാടി സ്വദേശി ഉല്ലാസ്
ആണ് 37 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് തിങ്കളാഴ്ച നാട്ടിലേക്ക് പോകുന്നത്.
മലയാളികളുടെ സ്വപ്നങ്ങൾക്ക് ഗൾഫ് നിറം പകർന്നുതുടങ്ങിയ 70കളുടെ അവസാനത്തിലാണ് ഉല്ലാസിെൻറ പ്രവാസജീവിതത്തിന് തുടക്കം. 1979 ഡിസംബറിൽ കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ലഭിച്ചതിനെ തുടർന്നാണ് ഇദ്ദേഹം മസ്കത്തിലെത്തുന്നത്. ഒരു വർഷം ആ കമ്പനിയിൽ തുടർന്നെങ്കിലും ആകെ ഒരു മാസത്തെ വേതനമായ 45 റിയാൽ മാത്രമാണ് കിട്ടിയത്. ഗത്യന്തരമില്ലാതായപ്പോൾ അവിടെനിന്ന് ചാടിയ ഉല്ലാസ് പുറത്തിറങ്ങി ജോലിചെയ്യാൻ തുടങ്ങി. രണ്ട് വർഷത്തിന് ശേഷമാണ് ആദ്യ ലീവിന് നാട്ടിൽ പോയത്. ദുരിതപൂർണമായിരുന്ന ഇൗ സമയത്തെ ജീവിതം ഉല്ലാസിന് ഇപ്പോഴും ഒാർത്തെടുക്കാൻ കഴിയുന്നുണ്ട്. അന്ന് പൊതുജനങ്ങൾക്ക് വൈദ്യുതി അപ്രാപ്യമായിരുന്നു. റാന്തൽ വിളക്കായിരുന്നു ഉപയോഗിച്ചിരുന്നത്. ഉറക്കമാകെട്ട മരച്ചുവട്ടിലുമായിരുന്നു. ഭക്ഷണത്തിനും വെള്ളത്തിനുമൊക്കെ ഒരു പാട് കഷ്ടപ്പെട്ടിരുന്ന ആ
കാലത്ത് മബേലയിലുണ്ടായിരുന്ന അബ്ദുൽ കരീം എന്നയാൾ നിരവധിതവണ സഹായിച്ചത് ഉല്ലാസ് ഇന്നും നന്ദിയോടെ ഒാർക്കുന്നു. നാട്ടിൽനിന്ന് അറബിയുടെ സ്പോൺസർഷിപ് വിസയിലാണ് തിരിച്ചെത്തിയത്. മെയിൻറനൻസ് ആയിരുന്നു പ്രധാന ജോലി. ശേഷിക്കുന്ന സമയത്ത് സീബിലെ ഷെൽ പമ്പിലും ജോലി ചെയ്യണം. 1985 വരെ ഉറക്കവും പമ്പിൽതന്നെ ആയിരുന്നു. അതിനുശേഷമാണ് മുറി സൗകര്യം ലഭിച്ചത്. രണ്ടാമത്തെ വരവിൽ ഏഴുവർഷത്തിനുശേഷമാണ് ഉല്ലാസ് നാട്ടിൽ ലീവിനു പോയത്. അന്ന് മുതൽ ഇന്നുവരെ ഉല്ലാസ് ഒരേ സ്പോൺസറുടെ കീഴിൽ തന്നെയാണ്. പോളിയോ ബാധിച്ച് കാലിനുള്ള സ്വാധീന കുറവിന് ഒപ്പം നിർമാണ കമ്പനിയിലെ ജോലിക്കിടെ വീണ് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അവശതകളിലും കുടുംബപരമായ ഉത്തരവാദിത്തം നിലനിർത്തുന്നതിനായാണ് ഇദ്ദേഹം പ്രവാസം തുടർന്നത്. വീട്, മക്കളുടെ പഠനം തുടങ്ങിയ ഉത്തരവാദിത്തങ്ങൾ ഭംഗിയായി ചെയ്യാൻ കഴിഞ്ഞതിെൻറ ചാരിതാർഥ്യം ഉല്ലാസിനുണ്ട്. ഷീലയാണ് ഭാര്യ. മൂത്ത മകൾ മീനു ദുബൈയിൽ നഴ്സായി ജോലിചെയ്യുന്നു. ഇളയമകൾ ഷിനു നഴ്സിങ് വിദ്യാർഥിയാണ്. നാട്ടിൽ പോയാലും അനുജനൊപ്പം ജോലി ചെയ്തു ജീവിക്കാനാണ് ഉല്ലാസിെൻറ ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
