പ്രവാസി വെൽഫെയറിന്റെ കൈത്താങ്ങ്; ഏഴംഗ കുടുംബം നാടണഞ്ഞു
text_fieldsപ്രവാസി വെൽഫെയർ സലാല പ്രവർത്തകർ യാത്രാടിക്കറ്റ് കൈമാറുന്നു
സലാല: വിസിറ്റിങ് വിസയിൽ എത്തി പല കാരണങ്ങളാൽ മടങ്ങാൻ സാധിക്കാതിരുന്ന ഏഴംഗ കുടുംബം പൊതുമാപ്പ് കാലാവധി ഉപയോഗപ്പെടുത്തി നാട്ടിലേക്ക് മടങ്ങി. ഈ കുടുംബത്തിലെ രണ്ട് കുട്ടികൾ സലാലയിലാണ് ജനിച്ചത്. മാതാപിതാക്കളുടെ വിസ കാലാവധി കഴിഞ്ഞിരുന്നതിനാലും പാസ്പോർട്ടുകൾ കൈവശം ഇല്ലാതിരുന്നതിനാലും ഈ കുട്ടികളുടെ ജനന സർട്ടിഫിക്കറ്റും മറ്റ് രേഖകളും ഉണ്ടായിരുന്നില്ല. കോൺസുലാർ ഏജൻറ് ഡോ. കെ. സനാതനനാണ് നിയമപരമായ കടമ്പകൾ താണ്ടി ഇവർക്ക് ആവശ്യമായ രേഖകളും ഔട്ട്പാസും സംഘടിപ്പിച്ചുനൽകിയത്.
പ്രവാസി വെൽഫെയർ സലാല പ്രവർത്തകർ ഇവർക്ക് നാട്ടിലേക്ക് മടങ്ങാനാവശ്യമായ ടിക്കറ്റുകൾ നൽകി സഹായിച്ചു. കെ. സൈനുദ്ദീൻ, ഷമീല ഇബ്രാഹിം തുടങ്ങിയവർ ഇവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു. ഗൃഹനാഥനായ യുവാവിന് ചില സാങ്കേതിക കാരണങ്ങളാൽ നാട്ടിലേക്ക് മടങ്ങാൻ സാധിച്ചിട്ടില്ല. പ്രതിസന്ധികൾ താണ്ടി ചെറിയ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് നാടണയാൻ സഹായം ചെയ്ത എല്ലാവർക്കും കുടുംബം നന്ദി അറിയിച്ചു. ഐ.എം.ഐ സലാല ജനറൽ സെക്രട്ടറി സാബുഖാൻ, പ്രവാസി വെൽഫെയർ പ്രസിഡൻറ് അബ്ദുല്ല മുഹമ്മദ് എന്നിവർ ചേർന്ന് ഇവർക്കുള്ള ടിക്കറ്റ് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

