Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഓണപ്പാട്ടു മത്സരവുമായി പ്രവാസി വെൽഫെയർ
text_fieldsbookmark_border
മസ്കത്ത്: ഒമാനിലെ മലയാളി ഗായകർക്കായി പ്രവാസി വെൽഫയർ കലാ സാംസ്കാരിക വിഭാഗം ഓണപ്പാട്ട് മത്സരം സംഘടിപ്പിക്കും. ഒമാനിൽ വസിക്കുന്ന 18 വയസ്സിനു മുകളിൽ പ്രായമുള്ള ആർക്കും പങ്കെടുക്കാം. പുരുഷ, വനിത വിഭാഗങ്ങളിൽ പ്രത്യേകമായായിരിക്കും മത്സരം. പ്രാഥമിക റൗണ്ടിൽ ഓൺലൈനിൽ നടക്കുന്ന മത്സരത്തിൽ യോഗ്യത നേടുന്നവർ ആയിരിക്കും ഒക്ടോബർ 21 നടക്കുന്ന ഫൈനലിൽ പങ്കെടുക്കുക. മത്സരവുമായി ബന്ധപ്പെട്ടുള്ള വിശദവിവരങ്ങൾക്ക് 7951 2302 എന്ന വാട്സ് ആപ് നമ്പറിൽ ബന്ധപ്പെടണമെന്ന് പ്രവാസി വെൽഫയർ കല സാംസ്കാരിക വിഭാഗം ഇൻ ചാർജ് സൈദ് അലി ആതവനാട് അറിയിച്ചു.
Next Story

