യുദ്ധങ്ങൾക്കെതിരെ ലോക മന:സാക്ഷി ഉണരണം -പ്രവാസി വെൽഫെയർ സലാല
text_fieldsസലാല: ലോകസമാധാനത്തിനും മനുഷ്യരാശിയുടെ നിലനിൽപ്പിനും ഭീഷണി ആകുന്ന തരത്തിലുള്ള യുദ്ധ ഭ്രാന്ത് അവസാനിപ്പിക്കണമെന്നും അധിനിവേശങ്ങൾക്കും അതിക്രമങ്ങൾക്കുമെതിരെ ലോക മനഃസാക്ഷി ഉണരണം എന്നും പ്രവാസി വെൽഫെയർ സലാല പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഗസ്സയിൽ കുഞ്ഞുങ്ങൾ ഉൾപ്പെടെ ലക്ഷത്തോളം വരുന്ന മനുഷ്യരെ നിഷ്കരുണം കശാപ്പു ചെയ്തുകൊണ്ടിരിക്കുന്ന അധിനിവേശ ശക്തികൾ മറ്റൊരു പരമാധികാര രാജ്യത്തിന്റെ മേൽ തുടങ്ങിവെച്ച അക്രമം പശ്ചിമേഷ്യയെ മറ്റൊരു യുദ്ധത്തിലേക്ക് വലിച്ചിഴച്ചിരിക്കുന്നു. ഈ യുദ്ധം വരുത്തി വെക്കുന്ന സാമൂഹിക സാമ്പത്തിക പ്രത്യാഘാതങ്ങൾക്ക് സാധാരണക്കാരായ മനുഷ്യരാണ് വില കൊടുക്കേണ്ടി വരിക. ഗൾഫ് രാജ്യങ്ങളിൽ ജീവിക്കുന്ന ഇന്ത്യക്കാർ ഉൾപ്പെടെയുള്ള പ്രവാസികളേയും യുദ്ധം കാര്യമായി ബാധിക്കും. യുദ്ധം തുടർന്നു പോകുന്നത് ഭൗമ ലോകത്തിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയായിരിക്കെ സമാധാനപരമായ സംഭാഷണങ്ങളിലൂടെയും കരാറുകൾ വഴിയും യുദ്ധത്തിന് വിരാമമിടുവാൻ ലോകരാജ്യങ്ങളും മനുഷ്യാവകാശ പ്രസ്ഥാനങ്ങളും സമ്മർദ്ദം ചെലുത്തണമെന്ന് സംഘടന ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

