പ്രവാസി വെൽഫയർ പ്രവാസി സംഗമവും കലാ സന്ധ്യയും
text_fieldsറിപ്പബ്ലിക് ദിനത്തിൽ പ്രവാസി വെൽഫെയർ സലാല സംഘടിപ്പിച്ച ‘ഒരുമ 23’ പ്രവാസി സംഗമം
സലാല: റിപ്പബ്ലിക് ദിനത്തിൽ ‘ഒരുമ 23’ പ്രവാസി സംഗമവും കലാ സന്ധ്യയുമൊരുക്കി പ്രവാസി വെൽഫെയർ സലാല. ഐഡിയൽ ഹാളിൽ നടന്ന പരിപാടി ഇന്ത്യൻ എംബസി കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനൻ ഉദ്ഘാടനം ചെയ്തു. പ്രവാസി വെൽഫെയർ സലാല പ്രസിഡന്റ് കെ. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽനിന്ന് തിരഞ്ഞെടുത്ത വ്യക്തിത്വങ്ങളെ ആദരിച്ചു.
ഡോ. സനാതനൻ, ഡോ. സൗമ്യ സനാതനൻ, കബീർ കണമല, ടി.യു. ഇസ്മയിൽ, ഗ്രേസി തോമസ്, മദൻ രാജ്, നസീബ് നസീർ, സൈന ഫാത്തിമ എന്നിവരാണ് പ്രവാസി വെൽഫെയറിന്റെ ആദരം ഏറ്റുവാങ്ങിയത്. വർണശബളമായ കലാപരിപാടികളും ഗാനസന്ധ്യയും പരിപാടിക്ക് പൊലിമയേകി. അന്തരിച്ച മനുഷ്യാവകാശ പ്രവർത്തകൻ കെ.പി. ശശിയെ അനുസ്മരിച്ചു. സംഘടനയിലേക്ക് പുതുതായി കടന്നുവന്നവർക്ക് സ്വീകരണവും നൽകി.

