പ്രവാസി വെൽഫെയർ സലാലയിൽ റിപ്പബ്ലിക് ദിനാഘോഷവും കലാസന്ധ്യയും സംഘടിപ്പിച്ചു
text_fieldsപ്രവാസി വെൽഫെയർ സലാലയിൽ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷത്തിൽനിന്ന്
സലാല: പ്രവാസി വെൽഫെയർ സലാലയിൽ റിപ്പബ്ലിക് ദിനാഘോഷവും കലാസന്ധ്യയും സംഘടിപ്പിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ് സലാല പ്രസിഡന്റ് രാകേഷ് കുമാർഝാ പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ എംബസി കോൺസുലാർ ഏജന്റ് ഡോ. കെ സനാതനൻ, ഇന്ത്യൻ സ്കൂൾ സലാല മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ഡോ.അബൂബക്കർ സിദ്ദീഖ് എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി. ദേശഭക്തിഗാനങ്ങളും ഡാൻസുകളും കോർത്തിണക്കിയ കലാപരിപാടികൾ ആഘോഷ പരിപാടികൾക്ക് മിഴിവേകി.
വ്യത്യസ്ത മേഖലകളിൽ സ്തുത്യർഹമായ സേവനങ്ങൾ അനുഷ്ഠിച്ച സലാലയിലെ പ്രവാസി വ്യക്തിത്വങ്ങളെ ചടങ്ങിൽ 'പ്രവാസി ഐക്കൺ ഓഫ് സലാല' അവാർഡുകൾ നൽകി ആദരിച്ചു. വഹീദ് ചേന്ദമംഗലൂർ റിപ്പബ്ലിക് ദിന സന്ദേശം നൽകി. ഭരണഘടനയെയും ജനാധിപത്യത്തെയും അട്ടിമറിക്കാനുള്ള ഫാസിസ്റ്റ് അജണ്ടയെ കരുതിയിരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.പ്രവാസി വെൽഫെയർ സലാല പ്രസിഡന്റ് അബ്ദുല്ല മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി തസ്റീന ഗഫൂർ പ്രവാസി ക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് സാജിതാ ഹസീസ് സ്വാഗതവും കൺവീനർ ആരിഫാ മുസ്തഫ നന്ദിയും പറഞ്ഞു
പ്രവാസി വെൽഫെയർ പ്രസിദ്ധീകരിക്കുന്ന മിറർ ഓഫ് സലാല ഇ-മാഗസിൻ പ്രകാശനവും പരിപാടിയിൽ നടന്നു. ഡോ.കെ.സനാതനൻ മാഗസിൻ പ്രകാശനം നിർവഹിച്ചു. എഡിറ്റർ റജീബിനുള്ള ഉപഹാരം തസ്റീന ഗഫൂർ സമ്മാനിച്ചു.
രവീന്ദ്രൻ നെയ്യാറ്റിൻകര, ഉസ്മാൻ കളത്തിങ്കൽ, കബീർ കണമല, സബീർ പിടി, മുസ്തഫ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

