ശ്രീനിവാസൻ: മാനവികതയിൽ ചിരിയും ചിന്തയും പകർന്ന കലാകാരൻ -പ്രവാസി വെൽഫെയർ
text_fieldsമസ്കത്ത്: ഒരേ സമയം ചിരിയും ചിന്തയും പകർന്നുനൽകി മാനവികതയിലൂന്നി കാലിക പ്രസക്തമായ വിഷയങ്ങൾ ജനമസ്സുകളിലേക്ക് സംവേദനം ചെയ്ത മഹാ നടനും തിരക്കഥാകൃത്തും സംവിധായകനുമാണ് ശ്രീനിവാസനെന്ന് പ്രവാസി വെൽഫെയർ കലാസാഹിത്യ വേദി സംഘടിപ്പിച്ച അനുസ്മരണ സദസ്സ് വിലയിരുത്തി. കടുത്ത ദേശീയതയെയും ഉച്ചനീചത്വങ്ങളെയും വിമർശിച്ച്, ലളിതമായ ഭാഷയിൽ ഹാസ്യത്തിലൂടെ ഒരുക്കിയ അദ്ദേഹത്തിന്റെ സിനിമ എന്നും ഓർത്ത് വെക്കാൻ ഒട്ടനവധി സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് അനുസ്മരണത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ജാതി - മത വേലി കെട്ടുകളില്ലാതെ മനുഷ്യരെ ചേർത്തു പിടിക്കാൻ ആഹ്വാനം ചെയ്ത കലാകാരനായിരുന്നു അദ്ദേഹം. പ്രവാസി വെൽഫെയർ കേന്ദ്ര പ്രസിഡൻ്റ് സി. നൗഷാദ് അധ്യക്ഷത വഹിച്ചു. വെൽഫെയർ കലാസാഹിത്യ വേദി കൺവീനർ അബ്ദുൽ അസീസ് വയനാട് സ്വാഗത ഭാഷണം നടത്തി.
വിശിഷ്ടാതിഥികളായ ബിജു വർഗീസ്, ലോവൽ എടത്തിൽ, രാജൻ കോക്കൂരി, സബിത ലിജോ അലക്സ് എന്നിവർ സംസാരിച്ചു. പ്രവാസി വെൽഫെയർ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അർഷദ് പെരിങ്ങാല, നൗഫൽ കളത്തിൽ, സൈദാലി ആതവനാട് തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. സാമൂഹിക പ്രവർത്തകനും കവിയുമായ ഫസൽ കതിരൂർ സമാപന പ്രഭാഷണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

