Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്രവാസി വെൽഫെയർ...

പ്രവാസി വെൽഫെയർ മസ്‌കത്ത് സലിം കുമാർ അനുസ്മരണ യോഗം സംഘടിപ്പിച്ചു

text_fields
bookmark_border
പ്രവാസി വെൽഫെയർ മസ്‌കത്ത് സലിം കുമാർ അനുസ്മരണ യോഗം സംഘടിപ്പിച്ചു
cancel

മസ്കത്ത്: മലയാളികളുടെ പ്രിയപ്പെട്ട നടൻ സലിം കുമാറിനെ അനുസ്മരിച്ച് പ്രവാസി വെൽഫെയർ മസ്‌കത്ത് മേഖലയുടെ ആഭിമുഖ്യത്തിൽ റൂവിയിലെ ഫവാൻ റസ്റ്റോന്റ് ഹാളിൽ യോഗം സംഘടിപ്പിച്ചു. മേഖല സെക്രട്ടറി മുസ്തബ്ഷിർ സ്വാഗതം പറഞ്ഞു. മേഖല പ്രസിഡന്റ് ഷജീർ ജബ്ബാർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ സലിം കുമാറിന്റെ കലാജീവിതവും വ്യക്തിത്വവും അനുസ്മരിക്കുകയും ജീവിതത്തെയും സിനിമയെയും കുറിച്ച ഓർമ്മകളും അനുഭവങ്ങളും പങ്കുവെക്കുകയും ചെയ്തു.

സലിം കുമാറിന്റെ കലാജീവിതത്തിലെ വിവിധ ഘട്ടങ്ങളും ശ്രദ്ധേയമായ അഭിനയ മുഹൂർത്തങ്ങളും ഉൾക്കൊള്ളിച്ച്, മേഖല കമ്മിറ്റി അംഗം അനീഷ് തയാറാക്കിയ അനുസ്മരണ വീഡിയോ പ്രദർശിപ്പിച്ചു. കേന്ദ്ര ജനറൽ സെക്രട്ടറി അർഷദ് പെരിങ്ങാല സമാപന ഭാഷണം നടത്തി. സലിം കുമാർ ഒരു നടൻ മാത്രമല്ല, സമൂഹത്തോട് വ്യക്തമായ നിലപാടുകൾ പങ്കുവെച്ച കലാകാരനുമായിരുന്നു എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. മേഖല സെക്രട്ടറി റാഫിയ മുഹാജിർ നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Salim KumarPravasi Welfarememorial meetingorganized
News Summary - Pravasi Welfare Muscat organizes Salim Kumar memorial meeting
Next Story