Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്രവാസി വെൽഫെയർ...

പ്രവാസി വെൽഫെയർ ഫോറത്തിന്‍റെ തണലിൽ അബ്​ദുൽ സമദ് നാടണയും

text_fields
bookmark_border
പ്രവാസി വെൽഫെയർ ഫോറത്തിന്‍റെ   തണലിൽ അബ്​ദുൽ സമദ് നാടണയും
cancel
camera_alt

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഫോ​റം ബി​ദി​യ ഭാ​ര​വാ​ഹി​ക​ൾ

തൂ​ത്തു​ക്കു​ടി സ്വ​ദേ​ശി അ​ബ്ദു​ൽ സ​മ​ദി​ന്​ യാ​ത്ര​ക്കു​ള്ള രേ​ഖ​ക​ൾ കൈ​മാ​റു​ന്നു

ഇ​ബ്ര: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഫോ​റം ബി​ദി​യ​യു​ടെ കൈ​ത്താ​ങ്ങി​ൽ ത​മി​ഴ്​​നാ​ട്​ തൂ​ത്തു​ക്കു​ടി സ്വ​ദേ​ശി അ​ബ്ദു​ൽ സ​മ​ദ് നാ​ട​ണ​യും. ദീ​ർ​ഘ​കാ​ല​മാ​യി ബി​ദി​യ​യി​ൽ ലോ​ൻ​ഡ്രി ഷോ​പ്പി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം. എ​ന്നാ​ൽ, ഇ​വി​ടു​ത്തെ പ​ണി ന​ഷ്ട​പ്പെ​ട്ട​തോ​ടെ ക​ഴി​ഞ്ഞ ഒ​ന്ന​ര​വ​ർ​ഷ​മാ​യി നാ​ട്ടി​ൽ പോ​കാ​നാ​വാ​തെ പ്ര​യാ​സ​ത്തി​ലാ​യി​രു​ന്നു. ഇ​തി​നി​ട​ക്ക്​ ലേ​ബ​ർ കാ​ർ​ഡി​ന്‍റെ കാ​ലാ​വ​ധി​യും ക​ഴി​ഞ്ഞു.

ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​യാ​സ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി​യ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബി​ദി​യ ഭാ​ര​വാ​ഹി​ക​ൾ നി​യ​മ​സ​ഹാ​യ​മ​ട​ക്കം കൈ​ത്താ​ങ്ങു​മാ​യി എ​ത്തു​ക​യാ​യി​രു​ന്നു. നാ​ട​ണ​യാ​നു​ള്ള രേ​ഖ​ക​ളും ട്രാ​വ​ൽ ടി​ക്ക​റ്റും കൈ​മാ​റി. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഫോ​റം ബി​ദി​യ പ്ര​സി​ഡ​ന്‍റ്​​ നാ​സ​റു​ദ്ദീ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ്​ അ​ശോ​ക​ൻ ഗോ​പാ​ല​പി​ള്ള, ട്ര​ഷ​റ​ർ അ​ബ്ദു​ൽ സ​ത്താ​ർ പേ​രാ​വൂ​ർ, പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഫോ​റം ഇ​ബ്രാ പ്ര​സി​ഡ​ന്‍റ്​​ സ​ഫീ​ർ ഫ​സി​ലു​ദ്ദീ​ൻ, അം​ഗ​ങ്ങ​ളാ​യ റ​ഹ്മ​ത്തു​ല്ല മ​ഗ്രി​ബി, സു​ഗ​ത​ൻ ത​ങ്ക​പ്പ​ൻ, മ​റ്റു ഭാ​ര​വാ​ഹി​ക​ളും സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pravasi Welfare ForumSendoff
News Summary - Pravasi Welfare Forum sent Abdul Samad
Next Story