ദുരിതത്തിലായ കൊല്ലം സ്വദേശിക്ക് പ്രവാസി വെൽഫെയറിന്റെ കൈത്താങ്ങ്
text_fieldsജോലി തേടിയെത്തി പ്രയാസത്തിലായ യുവാവിന് നാട്ടിലേക്ക് മടങ്ങാനുള്ള സഹായം പ്രവാസി വെൽഫയർ സലാല ഭാരവാഹികൾ കൈമാറുന്നു
സലാല: ജോലി തേടിയെത്തി ദുരിതത്തിലായ കൊല്ലം സ്വദേശി മുഹമ്മദ് ഖാനെ പ്രവാസി വെൽഫയർ മുൻ കൈയെടുത്ത് സുമനസ്സുകളുടെ സഹായത്താൽ നാട്ടിലയച്ചു. വിസിറ്റിങ് വിസയുടെ പിഴയം അടിയന്തിര ചികിത്സയും ടിക്കറ്റും നൽകിയാണ് യാത്രയാക്കിയത്. തുടർ ചികിത്സക്ക് ആവശ്യമായ സഹായങ്ങളും ചെയ്യുമെന്ന് പ്രവാസി വെൽഫയർ പ്രസിഡന്റ് അബ്ദുല്ല മുഹമ്മദ് പറഞ്ഞു.
ജോലിയോ വരുമാനമോ ഇല്ലാതിരുന്നതിനാൽ പള്ളിവരാന്തയിലാണ് ഇദ്ദേഹം അന്തിയുറങ്ങുന്നതെന്ന വാർത്ത കഴിഞ്ഞ ദിവസം മീഡിയ വൺ റിപ്പോർട്ട് ചെയ്തിരുന്നു. ഏഴ് വർഷത്തോളമായി ദുബൈയിലും സലാലയിലും പ്രവാസിയായ ഇദ്ദേഹം ഒരു വർഷം മുമ്പാണ് വിസിറ്റിംഗ് വിസയിൽ വീണ്ടും സലാലയിലെത്തിയത്. അടുത്തദിവസം ഇദ്ദേഹം നാട്ടിലേക്ക് തിരിക്കും. നാല് സഹോദരിമായും മാതാവുമടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയാണ് ഈ നാൽ പത്തഞ്ചുകാരൻ. പ്രയാസത്തിലായ തനിക്ക് താങ്ങായ മുഴുവനാളുകളോടും നന്ദിയുണ്ടെന്ന് മുഹമ്മദ് ഖാൻ പറഞ്ഞു. പ്രവാസി വെൽഫയർ ഭാരവാഹികളായ സജീബ് ജലാൽ, വഹീദ് സമാൻ, ബാസിൽ.എം തുടങ്ങിയവർ നേത്യത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

