Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്ര​വാ​സി വെ​ൽ​ഫെ​യ​ർ...

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സ്വാ​ത​ന്ത്ര്യ ദിനം ആഘോഷിച്ചു

text_fields
bookmark_border
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സ്വാ​ത​ന്ത്ര്യ ദിനം ആഘോഷിച്ചു
cancel
camera_alt

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഒ​മാ​ൻ കേ​ന്ദ്ര​ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം


മ​സ്ക​ത്ത്​: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഒ​മാ​ൻ കേ​ന്ദ്ര ക​മ്മി​റ്റി സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​വും സ്വാ​ത​ന്ത്ര്യ​സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ സ​ദ​സ്സും സം​ഘ​ടി​പ്പി​ച്ചു. അ​സൈ​ബ സെ​ന്റ​റി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​സി​ഡ​ന്റ് മു​നീ​ർ വ​ട​ക​ര ഉ​ദ്​​ഘാ​ട​നം ചെ​യ്തു.



സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി​യ ഉ​ദ്​​ഘാ​ട​ക​ൻ ഭ​ര​ണ​ഘ​ട​നാ​മൂ​ല്യ​ങ്ങ​ളാ​യ ജ​നാ​ധി​പ​ത്യം, മ​ത​നി​ര​പേ​ക്ഷ​ത, ഫെ​ഡ​റ​ലി​സം, വ്യ​ക്തി​ക​ളു​ടെ മൗ​ലി​കാ​വ​കാ​ശ​ങ്ങ​ൾ എ​ന്നി​വ വെ​ല്ലു​വി​ളി​ക്ക​പ്പെ​ടു​ന്ന വ​ർ​ത്ത​മാ​ന​കാ​ല​ത്ത് അ​ത്ത​രം മൂ​ല്യ​ങ്ങ​ളു​ടെ വീ​ണ്ടെ​ടു​പ്പി​നു​വേ​ണ്ടി രം​ഗ​ത്തി​റ​ങ്ങേ​ണ്ട​ത് ഓ​രോ ഇ​ന്ത്യ​ക്കാ​ര​ന്‍റെ​യും ബാ​ധ്യ​ത​യാ​ണെ​ന്ന് ഓ​ർ​മ​പ്പെ​ടു​ത്തി. സെ​ക്ര​ട്ട​റി ഷ​മീ​ർ കൊ​ല്ല​ക്കാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സം​ഗ​മ​ത്തി​ൽ പ്രോ​ഗ്രാം ക​ൺ​വീ​ന​ർ അ​സീ​സ് വ​യ​നാ​ട് സ്വാ​ഗ​തം പ​റ​ഞ്ഞു.



സെ​ക്ര​ട്ട​റി അ​സീ​ബ് മാ​ള പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ ദേ​ശ​ഭ​ക്തി​ഗാ​നം, ഡാ​ൻ​സ് തു​ട​ങ്ങി​യ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. കേ​ക്ക് ക​ട്ടി​ങ്, പാ​യ​സ വി​ത​ര​ണം എ​ന്നി​വ ആ​ഘോ​ഷ​ത്തി​ന് മാ​റ്റു​കൂ​ട്ടി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ജി​ദ് റ​ഹ്മാ​ൻ, കേ​ന്ദ്ര​സ​മി​തി അം​ഗ​ങ്ങ​ളാ​യ സ​ഫീ​ർ ന​രി​ക്കു​നി, ഖാ​ലി​ദ് ആ​ത​വ​നാ​ട്, താ​ഹി​റ നൗ​ഷാ​ദ്, ഫി​യാ​സ് ക​മാ​ൽ, നൗ​ഫ​ൽ ക​ള​ത്തി​ൽ, സ​നോ​ജ് സൈ​ദു, ബൗ​ഷ​ർ മേ​ഖ​ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ഷീ​ർ അ​ബ്ബാ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muscatindependence dayCelebrationsPravasi welfare
News Summary - Pravasi welfare celebrated the independence day
Next Story