Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്ര​വാ​സി​ക​ളു​ടെ...

പ്ര​വാ​സി​ക​ളു​ടെ മ​ക്ക​ൾ​ക്ക്​  സ്​​കോ​ള​ർ​ഷി​പ്പി​ന്​ അ​പേ​ക്ഷി​ക്കാം

text_fields
bookmark_border
പ്ര​വാ​സി​ക​ളു​ടെ മ​ക്ക​ൾ​ക്ക്​  സ്​​കോ​ള​ർ​ഷി​പ്പി​ന്​ അ​പേ​ക്ഷി​ക്കാം
cancel

മ​സ്​​ക​ത്ത്​: ഒ​മാ​ൻ അ​ട​ക്ക​മു​ള്ള വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​രു​ടെ മ​ക്ക​ളി​ൽ​നി​ന്ന്​ ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ ഉ​പ​രി​പ​ഠ​ന സ്​​േ​കാ​ള​ർ​ഷി​പ്പു​ക​ൾ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സ്​​കോ​ള​ർ​ഷി​പ്​​ പ്രോ​ഗ്രാം ഫോ​ർ ഡ​യ​സ്​​പോ​റ ചി​ൽ​ഡ്ര​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന സ്​​കോ​ള​ർ​ഷി​പ്​​ പ്രോ​ഗ്രാ​മി​നാ​യി 17 മു​ത​ൽ 21 വ​രെ ​​​​പ്രാ​യ​മു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന്​ ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു.  അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി സെ​പ്​​തം​ബ​ർ 30 ആ​ണ്. www.spdcindia.gov.in/login/guideline.php എ​ന്ന വെ​ബ്​​സൈ​റ്റി​ലാ​ണ്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്​്.

150 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ്​ സ്​​കോ​ള​ർ​ഷി​പ്പ്​ ല​ഭി​ക്ക​ു​ക. 50 സ്​​കോ​ള​ർ​ഷി​പ്പു​ക​ൾ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലേ​ത​ട​ക്കം തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി സം​വ​ര​ണം ചെ​യ്​​തി​ട്ടു​ണ്ട്. ഇൗ 50​ ​സ്​​കോ​ള​ർ​ഷി​പ്പു​ക​ളി​ൽ മൂ​ന്നി​ൽ ഒ​ന്ന്​ ഇ​ന്ത്യ​യി​ൽ പ​ഠി​ക്കു​ന്ന​വ​ർ​ക്കാ​ണ്​ ല​ഭി​ക്കു​ക. 2018 ഒ​ക്​​ടോ​ബ​ർ ഒ​ന്നി​​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും പ്രാ​യ​പ​രി​ധി ക​ണ​ക്കാ​ക്കു​ക. പ്ല​സ്​ ടു​വോ ത​ത്തു​ല്യ യോ​ഗ്യ​ത​യോ ഉ​ണ്ടാ​ക​ണം. 60 ശ​ത​മാ​ന​ത്തി​ൽ കു​റ​യാ​ത്ത മാ​ർ​ക്ക്​ ഉ​ണ്ടാ​ക​ണം. ര​ക്ഷി​താ​ക്കു​ടെ മാ​സ വ​രു​മാ​നം 4000 അ​മേ​രി​ക്ക​ൻ ഡോ​ള​റി​ൽ കൂ​ടു​ത​ലാ​ക​രു​ത്. തൊ​ഴി​ൽ ഉ​ട​മ ന​ൽ​ക്കു​ന്ന വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ്​ അ​റ്റ​സ്​​റ്റ്​ ചെ​യ്​​ത്​ ഹാ​ജ​രാ​ക്ക​ണം. മാ​സ​വ​രു​മാ​ന​ത്തി​ൽ കൃ​ത്രി​മം കാ​ണി​ച്ച​താ​യി ക​ണ്ടെ​ത്തി​യാ​ൽ സ്​​േ​കാ​ള​ർ​ഷി​പ്പ്​ പി​ൻ​വ​ലി​ക്കു​ക​യും അ​നു​വ​ദി​ച്ച തു​ക തി​രി​ച്ച്​ പി​ടി​ക്കു​ക​യും  നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newspravasi scholarship
News Summary - pravasi scholarship-oman-gulf news
Next Story