പ്രവാസി ക്ഷേമനിധി വിശദീകരണ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsസൂർ: കേരള പ്രവാസി ക്ഷേമനിധി വിശദീകരണ ക്യാമ്പ് സൂറിൽ സംഘടിപ്പിച്ചു. കേരള സർക്കാർ പ്രവാസികൾക്കായി ഏർപ്പെടുത്തിയ വിവിധ ക്ഷേമനിധി പദ്ധതികളെക്കുറിച്ചുള്ള ബോധവത്കരണ ഭാഗമായാണ് ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിങ്ങിെൻറ നേതൃത്വത്തിൽ സൂർ ക്ലബിൽ വിശദീകരണ പരിപാടി സംഘടിപ്പിച്ചത്.
കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ ബോർഡ് അംഗം പി.എം. ജാബിർ ക്ഷേമനിധി പരിചയപ്പെടുത്തി. പൊതുജനങ്ങളുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.
കേരളസർക്കാർ പ്രവാസികൾക്ക് ഏർപ്പെടുത്തിയ വിവിധ ക്ഷേമപദ്ധതികളിൽ അംഗങ്ങളാകാനുള്ള അപേക്ഷാ സമർപ്പണത്തിനുള്ള അവസരവുണ്ടായിരുന്നു. നൂറോളം പേർ അപേക്ഷ നൽകി അംഗങ്ങളായി ചേർന്നതായി സംഘാടകർ അറിയിച്ചു. എ.കെ. സുനിൽ അധ്യക്ഷത വഹിച്ചു. അജിത് സ്വാഗതവും ശ്രീനിവാസൻ നന്ദിയും പറഞ്ഞു. ഇന്ത്യൻ എംബസി ഒാണററി കൗൺസിലർ മധു നമ്പ്യാർ പി.എം. ജാബിർ ഉപഹാരം നൽകി. ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം കോ കൺവീനർ പ്രസാദ്, രഞ്ജിത് എന്നിവർ സംബന്ധിച്ചു.
