പ്രവാസി ക്ഷേമനിധി അംഗത്വ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളം വിഭാഗം സംഘടിപ്പിച്ച കേരള പ്രവാസി ക്ഷേമനിധി അംഗത്വ
രജിസ്ട്രേഷൻ ക്യാമ്പിൽനിന്ന്
മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളം വിഭാഗം കേരള പ്രവാസി ക്ഷേമനിധി അംഗത്വ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. മലയാളം വിഭാഗം ഹാളില്‍ നടന്ന പരിപാടിയില്‍ നൂറിലേറെ അംഗങ്ങളും മറ്റു വ്യക്തികളും പങ്കെടുത്തു. ഗ്ലോബൽ മണി എക്സേഞ്ചിന്റെ സഹകരണതോടെയാണ് പരിപാടി നടത്തിയത്. അധ്വാനശീലരായ പ്രവാസികളുടെ ജീവിതത്തില്‍ ഇത്തരം പെൻഷൻ അടക്കമുള്ള പദ്ധതികള്‍ സഹായകരമാകുമെന്ന് കൊ കൺവീനർ രമ്യ ഡെൻസിൽ അഭിപ്രായപ്പെട്ടു. പ്രവാസികള്‍ക്ക് ഉപയോഗപ്രദമായ ഇത്തരം പ്രവര്‍ത്തനങ്ങളുമായി മലയാളം വിഭാഗം പ്രവര്‍ത്തനം തുടരും എന്ന് സെക്രട്ടറി കൃഷ്ണേന്ദു സ്വാഗത പ്രസംഗത്തില്‍ അറിയിച്ചു. ജോയിന്റ് സെക്രട്ടറി സബിത നന്ദി പറഞ്ഞു. സാമൂഹിക ക്ഷേമ ഉപസമിതി അംഗങ്ങൾ, ഭരണ സമിതി അംഗങ്ങള്‍ പരിപാടിക്ക് നേതൃത്വം നല്കി. സംഘടനയുമായി +968 7642 5566 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

