സലാലയിൽ മൂവാറ്റുപുഴ സ്വദേശികളുടെ മരണം; സ്പോൺസർ പണം തിരിച്ചുനൽകാൻ തയാറെന്ന് ബിസിനസ് പങ്കാളി
text_fieldsമസ്കത്ത്: സലാലയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച മൂവാറ്റുപുഴ സ്വദേശികളുടെ നിക്ഷേപം തിരിച്ചുനൽകാൻ സ്പോൺസർ തയാറാണെന്ന് സലാലയിലെ ബിസിനസ് പങ്കാളി. എന്നാൽ, ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ മരണപ്പെട്ടവരിൽ ഒരാളായ മുഹമ്മദ് മുസ്തഫയുടെ വീട്ടുകാർ സഹകരിക്കുന്നില്ലെന്നും പണം തിരികെ നൽകുന്നതിന് ഇത് തടസ്സമാവുകയാണെന്നും ബിസിനസ് പങ്കാളിയായ മൂവാറ്റുപുഴ സ്വദേശി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
കഴിഞ്ഞ ജനുവരി 22നാണ് മൂവാറ്റുപുഴ ആട്ടായം മുടവനാശേരിയിൽ മുഹമ്മദ് മുസ്തഫ, ഉറവക്കുഴി കുറ്റമറ്റത്തിൽ പരേതനായ മുഹമ്മദ് കുഞ്ഞിെൻറ മകൻ നജീബ് എന്നിവരെ ദാരീസിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം നടന്ന് കുറച്ചുദിവസങ്ങൾക്ക് ശേഷം നജീബിെൻറ ബന്ധുക്കൾ സലാലയിൽ എത്തി തങ്ങളുമായും സ്പോൺസറുമായും കാര്യങ്ങൾ സംസാരിച്ചിരുന്നു.
തുടർന്ന്, കാര്യങ്ങൾ വേഗത്തിലാക്കാൻ മധ്യസ്ഥനെ നിയോഗിക്കുകയും ചെയ്തു. ഇദ്ദേഹവും സലാലയിലെത്തി സ്പോൺസറുമായും മറ്റും സംസാരിച്ചിരുന്നു. നിക്ഷേപം തിരികെ നൽകാൻ ഇരുവരുടെയും ബന്ധുക്കൾ ഒപ്പിട്ട കത്തുകൾ തിരികെ നൽകണമെന്ന് സ്പോൺസർ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് നജീബിെൻറ വീട്ടുകാർ കഴിഞ്ഞ മേയ് 22ന് കത്ത് നൽകി.
എന്നാൽ, മുസ്തഫയുടെ വീട്ടുകാർ ഇതുവരെ കത്തുനൽകാനോ തങ്ങളുമായോ സ്പോൺസറുമായോ ബന്ധപ്പെടാനോ താൽപര്യമെടുത്തിട്ടില്ല. ഇടനിലക്കാരനും ഇവരോട് സംസാരിച്ചിരുന്നെങ്കിലും കാര്യങ്ങളിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. മരണവുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾ പൊലീസിെൻറ പരിഗണനയിലിരിക്കുന്ന വിഷയമായതിനാൽ പ്രതികരിക്കുന്നില്ലെന്നും ബിസിനസ് പങ്കാളി പറഞ്ഞു. ദുരൂഹമരണം സംബന്ധിച്ച് വിശദ അേന്വഷണത്തിന് ഇടപെടണമെന്നാവശ്യപ്പെട്ട് മരിച്ച മുഹമ്മദ് മുസ്തഫയുടെ സഹോദരൻ എംബസിയിൽ പരാതി നൽകിയതിെൻറ പശ്ചാത്തലത്തിലാണ് ബിസിനസ് പങ്കാളിയുടെ പ്രതികരണം. മരണം നടന്ന് ഏഴു മാസത്തോളം പിന്നിട്ടിട്ടും നിക്ഷേപമടക്കം വിഷയങ്ങൾ തങ്ങളോട് സംസാരിക്കാൻ സലാലയിലെ ബിസിനസ് പങ്കാളി തയാറായിട്ടില്ലെന്ന് അബ്ദുസ്സമദ് ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
_0.png)