പ്രവാസി ഭാരതീയ ദിവസ് വെബ്സൈറ്റ് ലോഞ്ച് ചെയ്തു
text_fieldsപ്രവാസി ഭാരതീയ ദിവസിന്റെ വെബ്സൈറ്റ് ലോഞ്ചിങ് ഓൺലൈനിൽ വീക്ഷിക്കുന്ന
മസ്കത്ത് ഇന്ത്യന്‍ എംബസി ജീവനക്കാരും ഇന്ത്യന്‍ സമൂഹത്തില്‍നിന്നുള്ള പ്രതിനിധികളും
മസ്കത്ത്: ജനുവരിയില്‍ മധ്യപ്രദേശില്‍ നടക്കുന്ന 17ാമത് പ്രവാസി ഭാരതീയ ദിവസിന്റെ വെബ്സൈറ്റ് ലോഞ്ചിങ് നടന്നു.
ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഡോ. എസ്. ജയ്ശങ്കറാണ് ലോഞ്ചിങ് നടത്തിയത്. ലോഞ്ചിങ് ഓൺലൈനിലൂടെ വീക്ഷിക്കാൻ മസ്കത്ത് ഇന്ത്യന്‍ എംബസിയിലും സൗകര്യം ഒരുക്കിയിരുന്നു. ഇന്ത്യന്‍ സമൂഹത്തില്‍നിന്നുള്ള പ്രതിനിധികള്‍ സംബന്ധിച്ചു. പ്രവാസി ഭാരതീയ ദിവസിന്റെ പ്രത്യേകതകളും പ്രവാസികള്‍ രാജ്യത്തിന് നല്കിയ സംഭാവനകളെക്കുറിച്ചും ചടങ്ങില്‍ പങ്കെടുത്തവർ സംസാരിച്ചു.

