പ്രതീക്ഷ ഒമാന്‍ ഓണാഘോഷം നടത്തി
text_fieldsപ്രതീക്ഷ ഒമാന്റെ ഓണാഘോഷം പരിപാടികളിൽനിന്ന്
മസ്കത്ത്: പ്രതീക്ഷ ഒമാന്‍ ഓണാഘോഷം റൂവി സ്റ്റാർസ് ഓഫ് കൊച്ചിൻ ഹാളിൽനടന്നു. ഓണക്കോടിയും ഓണസദ്യയും പ്രതീക്ഷയോടൊപ്പം എന്ന തലക്കെട്ടിൽ നടത്തിയ പരിപാടിയിൽ ഇരുപത്തിയൊന്ന് പേരെ ഓണക്കോടി നൽകി ആദരിച്ചു. പരിപാടികളുടെ ഉദ്ഘാടനം പ്രസിഡന്റ് റജി കെ. തോമസ്, സെക്രട്ടറി ശശികുമാർ, ട്രഷറർ ജയശങ്കർ, കൺവീനർ അനിൽ ശാമുവേൽ എന്നിവർ ചേർന്ന് നിര്‍വഹിച്ചു.
ജോലിയുടെയും മറ്റ് അസൗകര്യങ്ങളുടെയും ബുദ്ധിമുട്ടുകൾ കാരണം ഓണാഘോഷങ്ങളുടെയൊന്നും ഭാഗമാകുവാൻ കഴിയാത്തവരെ ആദരിക്കാൻ സാധിച്ചത് പ്രതീക്ഷ ഒമാൻ ഓരോ വർഷവും ചെയ്തുകൊണ്ടിരിക്കുന്ന വ്യത്യസ്തമായ ആശയങ്ങളുടെ ഫലമാണെന്ന് റജി കെ. തോമസ് പറഞ്ഞു. ട്രഷറര്‍ ജയശങ്കര്‍ ഓണ സന്ദേശം നൽകി.
മാവേലിയും പൂക്കളവും ഓണക്കളിയും വള്ളം കളിയും ഓണസദ്യയും എല്ലാം ചേർന്ന് ആര്‍പ്പുവിളികളുടെ ആരവത്തോടെയായിരുന്നു ഓണാഘോഷം. സെക്രട്ടറി ശശികുമാർ സ്വാഗതവും കൺവീനർ അനിൽ സാമുവേൽ നന്ദിയും പറഞ്ഞു. പ്രതീക്ഷ ഒമാന്‍ ഭാരവാഹികള്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

