Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രതീക്ഷ ഒമാൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsbookmark_border
പ്രതീക്ഷ ഒമാൻ നടത്തിയ രക്തദാന ക്യാമ്പിൽ നിന്ന്
മസ്കത്ത്: പ്രതീക്ഷ ഒമാൻ കൂട്ടായ്മ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബോഷറിലെ സെൻട്രൽ ബ്ലഡ് ബാങ്കിൽ നടന്ന പരിപാടിയിൽ നിരവധിയാളുകൾ രക്തം ദാനം ചെയ്യാനെത്തി.
രാവിലെ എട്ടു മുതൽ ഉച്ചക്ക് ഒന്നുവരെയായിരുന്നു പരിപാടി. ഭാരവാഹികൾക്ക് പുറമെ ഷിബു ഹമീദ്, സുരേഷ് കർത്ത, അഫ്സൽ, വിപിൻ, ജീബു, ഷിനു, മനോജ്, ഗിരീഷ്, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി
രക്തലഭ്യത കുറഞ്ഞ സമയത്ത് പരിപാടി നടത്താൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും ഇതിനോട് സഹകരിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും പ്രതീക്ഷ ഒമാൻ പ്രസിഡന്റ് റെജി കെ.തോമസ് പറഞ്ഞു. രക്തദാനം നടത്താൻ കൂടുതൽ ആളുകൾ മുന്നോട്ടു വരണമെന്ന് ക്യാമ്പിെൻറ കൺവീനർ ഡേവിസ് കൊള്ളന്നൂരും ട്രഷറർ ജയശങ്കറും പറഞ്ഞു.
Next Story

