പ്രതീക്ഷ ഒമാൻ രക്തദാന ക്യാമ്പ്
text_fields‘പ്രതീക്ഷ ഒമാൻ’ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽനിന്ന്
മസ്കത്ത്: ‘പ്രതീക്ഷ ഒമാൻ’ എല്ലാ മൂന്നുമാസങ്ങൾ കൂടുമ്പോഴും നടത്തിവരാറുള്ള രക്ത-പ്ലേറ്റ്ലറ്റ് ദാനം ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ബൗഷർ സെൻട്രൽ ബ്ലഡ് ബാങ്കിൽ നടന്നു. മലയാളി രക്തദാതാക്കളെ കൂടാതെ ഇന്നാട്ടുകാരും മറ്റുരാജ്യക്കാരും പങ്കാളികളായി.
പ്രതീക്ഷ ഒമാൻ രക്തദാന ഗ്രൂപ്പിലെ അംഗങ്ങളുടെയും എക്സിക്യൂട്ടിവ് മെംബർമാരുടെയും നേതൃത്വത്തിലാണ് നടന്നത്. ആരോഗ്യമന്ത്രാലയത്തിലെ ഡോക്ടർമാരുടെയും മറ്റുജീവനക്കാരുടെയും സഹകരണം രക്തദാന പരിപാടി വൻവിജയമാക്കാൻ സഹായിച്ചു. ക്യാമ്പിൽ പങ്കെടുത്തവർക്ക് പ്രതീക്ഷ ഒമാൻഅംഗങ്ങൾ ലഘുഭക്ഷണം വിതരണം ചെയ്തു.
റെജി കെ. തോമസ്, പ്രസിഡന്റ് ശശി കുമാർ, സെക്രട്ടറി ഡേവിസ് കൊല്ലന്നൂർ, ട്രഷറർ ഷീനു എബ്രഹാം, കൺവീനർ ലതീഷ് ലക്ഷ്മൺ, എക്സി. അംഗങ്ങളായ സുബിൻ മഠത്തിപ്പറമ്പിൽ, അനിൽ സാമുവേൽ, പോൾ ഫിലിപ്പ്, മനോജ്കുമാർ, സാദിഖ്, ഉസ്മാൻ, രമേശ്ബാബു എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

