ചിരിയും ചിന്തയുമുണർത്തുന്ന വരകളുമായി പ്രണവ്
text_fieldsമസ്കത്ത്: ചെറിയ വരകളിലൂടെ കോവിഡ് ബോധവത്കരണവുമായി ബന്ധപ്പെട്ട ചിന്തകൾ പ ങ്കുവെച്ച് ഇന്ത്യൻ സ്കൂൾ വിദ്യാർഥി. അൽ ഗൂബ്ര സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി പ്രണ വിെൻറ കോവിഡ് ബോധവത്കരണ കാരിക്കേച്ചറുകൾ പ്രതിഭയുടെ മിന്നലാട്ടം ദൃശ്യമാകുന് നവയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപും കേരള ആരോഗ്യമന്ത്രി ഷൈലജ ടീച്ചറും ഗൂഗ്ൾ സി.ഇ.ഒ സുന്ദർ പിച്ചെയും നടന്മാരായ മമ്മൂട്ടിയും മോഹൻലാലും ഹരിശ്രീ അശോകനും ജഗതിയും പൃഥ്വിരാജും അന്തരിച്ച തിലകനും ഗായകൻ യേശുദാസുമൊക്കെയാണ് കാരിക്കേച്ചറുകളിലുള്ളത്.
ജനതാ കർഫ്യൂവും ലോക്ഡൗണുമാണ് മോദിയുടെ കാരിക്കേച്ചറിലൂടെ പങ്കുവെക്കുന്നത്. വീടുകളിൽതന്നെ തുടരുക, പൊലീസ് നിർദേശങ്ങൾ അനുസരിക്കുക, നാട്ടിലെത്തുന്ന വിദേശികൾ ക്വാറൻറീനിൽ തുടരുക, മടുപ്പ് ഒഴിവാക്കാൻ ക്വാറൻറീൻ സംഗീതസാന്ദ്രമാക്കുക, പാവങ്ങളെ സഹായിക്കുക തുടങ്ങിയ സന്ദേശങ്ങൾ വിവിധ കാരിക്കേച്ചറുകളിലൂടെ പറഞ്ഞുെവക്കുന്നു. ഇന്ത്യ നിശ്ചയമായും കോവിഡിനെ പരാജയപ്പെടുത്തുമെന്ന് പറയുന്ന കാരിക്കേച്ചറിലുള്ളത് ക്രിക്കറ്റ് താരം വിരാട് കോഹ്ലിയാണ്. മൂന്നര വയസ്സുമുതലാണ് പ്രണവ് ചിത്രരചനയിൽ താൽപര്യം പ്രകടിപ്പിക്കുന്നത്. കാറുകളുടെ ത്രിമാന വരകളിലൂടെയായിരുന്നു തുടക്കം. പിന്നീട് ചിത്രരചനയിലേക്കു കടന്നു. നിരവധി ചിത്രങ്ങളും വരച്ചിട്ടുണ്ട്. പ്രദർശനങ്ങളിൽ പെങ്കടുക്കുകയും ചെയ്തിട്ടുണ്ട്. കൂടുതൽ കമ്പം വാഹനങ്ങളുടെ ത്രിമാന രൂപങ്ങൾ വരക്കാനാണെന്ന് മാതാവ് രമ പറയുന്നു.
കഴിഞ്ഞ വർഷം ഫ്ലവേഴ്സ് ടെലിവിഷെൻറ ഷോയിലും പ്രണവ് പെങ്കടുത്തിരുന്നു. വാഹനങ്ങളുടെ നാലു സ്കെച്ചുകൾ ലൈവായി വരച്ച് പ്രണവ് അവിടെ കൈയടി നേടി. ചിത്രകാരികൂടിയായ മാതാവ് രമയുടെ പ്രേരണയിലാണ് പ്രണവ് കോവിഡ് കാരിക്കേച്ചറിൽ ഒരുകൈ നോക്കിയത്. 20 കാരിക്കേച്ചറുകളാണ് ആകെ വരച്ചത്. ഇവയിൽ പലതും പൂർണതകൊണ്ട് വിസ്മയിപ്പിക്കുന്നതാണ്. പി.ഡി.ഒയിൽ ജോലിചെയ്യുന്ന ശിവകുമാറാണ് പ്രണവിെൻറ പിതാവ്. ഒരു സഹോദരിയുണ്ട്. മാതാവ് രമ ഇന്ത്യൻ എംബസിയിലും പി.ഡി.ഒയിലുമടക്കം നടന്ന ചിത്രപ്രദർശനങ്ങളിൽ പെങ്കടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
