Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്രളയം സഹജീവി സ്നേഹം...

പ്രളയം സഹജീവി സ്നേഹം ഉണർത്തി –മുനീർ ഹുദവി

text_fields
bookmark_border
പ്രളയം സഹജീവി സ്നേഹം ഉണർത്തി –മുനീർ ഹുദവി
cancel

മ​സ്​​ക​ത്ത്: പ്ര​ള​യ​ത്തി​ന് ശേ​ഷം മ​ല​യാ​ളി​ക​ളി​ലെ സ​ഹ​ജ​മാ​യ സ​ഹ​ജീ​വി സ്നേ​ഹം കൂ​ടു​ത​ൽ ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ തു​ട​ങ്ങി​യെ​ന്നും ന​വ​കേ​ര​ള നി​ർ​മാ​ണ​ത്തി​ന് ഈ ​മ​നഃ​സ്​​ഥി​തി കൂ​ടു​ത​ൽ സ​ഹാ​യ​ക​മാ​കു​മെ​ന്നും വ​ളാ​ഞ്ചേ​രി ടൗ​ൺ മ​സ്ജി​ദ് ഖ​ത്തീ​ബ് മു​നീ​ർ ഹു​ദ​വി വി​ള​യി​ൽ. മീ​ലാ​ദ് ആ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ സം​ബ​ന്ധി​ക്കാ​ൻ ഒ​മാ​നി​ലെ​ത്തി​യ മു​നീ​ർ ഹു​ദ​വി വ​ളാ​ഞ്ചേ​രി ഒ​മാ​ൻ കൂ​ട്ടാ​യ്മ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.
ക​ഷ്​​ട​പ്പെ​ടു​ന്ന​വ​​​െൻറ ക​ണ്ണീ​രൊ​പ്പാ​നും സ​ഹ​ജീ​വി​ക​ളെ സ്നേ​ഹി​ക്കാ​നും സ​ർ​വ​മ​ത​ങ്ങ​ളും ആ​ഹ്വാ​നം ചെ​യ്യു​ന്നു​ണ്ട്.

ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ എ​ല്ലാ മ​നു​ഷ്യ​ർ​ക്കു​മു​ള്ള അ​ത്താ​ണി​യും സാ​ന്ത്വ​ന​വും ആ​യി മാ​റ​ണം. പ്ര​വാ​സി​ക​ളെ​യും പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും നാ​ട്ടി​ലു​ള്ള​വ​ർ വ​ള​രെ മ​തി​പ്പോ​ടെ​യാ​ണ് നോ​ക്കി​ക്കാ​ണു​ന്ന​ത്. ഗ​ൾ​ഫ്പ്ര​വാ​സ​വും പു​റം​നാ​ടു​ക​ളി​ൽ പോ​യി വി​ദ്യ അ​ഭ്യ​സി​ക്ക​ലും മ​ല​യാ​ളി​യെ ഒ​രു വി​ശ്വ​പൗ​ര​ൻ എ​ന്ന നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തി​യെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ട അ​ദ്ദേ​ഹം, നാ​ട്ടി​ൽ ന​ട​ക്കു​ന്ന കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ർ​ന്നും കൂ​ട്ടാ​യ്മ​യു​ടെ സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​വ​ണ​മെ​ന്ന് ഉ​ണ​ർ​ത്തി. അ​ൽ ഗു​ബ്ര സേ​ഫ്റ്റി സ​​െൻറ​റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ൻ​റ്​ ഒ.​കെ. ജ​ലീ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സൈ​ദ് അ​ലി, റ​ഫീ​ഖ്​ അ​ത്തി​പ്പ​റ്റ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​സ്മാ​യി​ൽ സ്വാ​ഗ​ത​വും മു​സ്ത​ഫ ന​ന്ദി​യും പ​റ​ഞ്ഞു. കെ.​ടി. അ​ഹ​മ്മ​ദ്, പ്ര​സി​ഡ​ൻ​റ്​ ഒ.​കെ. ജ​ലീ​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​പ​ഹാ​രം കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newspralayam sahajeevi sneham
News Summary - pralayam sahajeevi sneham-oman-oman news
Next Story