മസ്കത്ത്: പ്രളയദുരിതത്തിൽ വീർപ്പുമുട്ടുന്നവർക്ക് കൈത്താങ്ങാകാൻ വീ ഹെൽപ്, ബ്ലഡ് ഡോണേഴ്സ് കേരള ഒമാൻ ചാപ്റ്റർ സമൂഹ മാധ്യമ കൂട്ടായ്മകൾ രംഗത്ത്. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് വേണ്ട നിത്യോപയോഗ സാധനങ്ങൾ സ്വരൂപിച്ച് എത്തിക്കുകയാണ് ലക്ഷ്യമെന്ന് കൂട്ടായ്മയുമായി ബന്ധപ്പെട്ടവർ പറഞ്ഞു.
പതിനായിരത്തിലധികം പേരാണ് വയനാട്ടിൽ മാത്രം വിവിധ ക്യാമ്പുകളിൽ കഴിയുന്നത്. അരി, പഞ്ചസാര, മസാലപ്പൊടികൾ, അലക്ക് സോപ്പ്, കുളി സോപ്പ്, നാപ്കിൻ, നോട്ട് ബുക്ക്, അടിവസ്ത്രങ്ങൾ തുടങ്ങി നിത്യോപയോഗ സാധനങ്ങൾ മസ്കത്തിെൻറ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ച് സ്വരൂപിച്ച ശേഷം നാട്ടിൽ എത്തിക്കും. കൂട്ടായ്മയുടെ നേതൃത്വത്തിൽ നേരത്തേ സ്വരൂപിച്ച വസ്ത്രങ്ങൾ വിവിധ ക്യാമ്പുകളിലേക്ക് കൊറിയർ മുഖേന എത്തിക്കാൻ ക്രമീകരണം നടത്തിയിട്ടുണ്ട്. സഹായമെത്തിക്കാനുള്ള ശ്രമത്തിൽ പങ്കാളികളാകാൻ താൽപര്യമുള്ളവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടണം; അൽഖൂദ്-96094365; റൂവി- 98082962; മബേല- 99043296; ബർക്ക- 98467067; ഗൂബ്ര- 97312871; സീബ്-95521625; അൽ ഹെയിൽ- 99471726; വാദി കബീർ- 92842010; ദാർസൈത്ത്- 98278483; മത്ര-96277364; അൽ ഖുവൈർ- 92215816.