പ്രചോദന മലയാളി സമാജം ഓണാഘോഷം
text_fieldsമസ്കത്ത്: മസ്ക്കത്തിലെ പ്രചോദന മലയാളി സമാജം ഓണാഘോഷം ‘ഓണനിലാവ് 2025’ സി.ബി.ഡിയിലെ സ്റ്റാർ ഓഫ് കൊച്ചിൻ ഓഡിറ്റോറിയത്തിൽ വിപുലമായി നടന്നു. വിവിധ വിഭാഗങ്ങളിലായി 400ലധികം അംഗങ്ങൾ പങ്കെടുത്ത ഈ ആഘോഷം, കേരളത്തിലെ ഓണപരമ്പരകൾക്ക് അനുസൃതമായുള്ള വൈവിധ്യമാർന്ന പരിപാടികളിലൂടെ അതിജീവനത്തിന്റെ, ഐക്യത്തിന്റെ, സംസ്കാരത്തിന്റെ ഉത്സവമായി മാറി.
സംഘടനാ ഭാരവാഹികളായ സദാനന്ദൻ എടപ്പാൾ, അപർണ വിജയൻ, നിഷ പ്രഭാകരൻ, വിജയ കൃഷ്ണൻ, സുമേഷ്, സജേഷ്, പ്രശാന്ത് എക്സിക്യൂട്ടീവ് അംഗങ്ങളായ ചന്ദ്രബാബു, പ്രഭാകരൻ പുതിയവീട്ടിൽ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തിയതോടെ പരിപാടികൾക്ക് തുടക്കമായി. തുടർന്ന് നടന്ന താലപ്പൊലി, പഞ്ചവാദ്യം, കലാപരിപാടികൾ, ഗാനമേള തുടങ്ങിയവ കാണികളെയും പങ്കെടുത്തവരെയും ആകർഷിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും നിറഞ്ഞ പങ്കാളിത്തം ആഘോഷത്തിന് കൂടുതൽ നിറം നൽകി.
അനുമോദന സമ്മേളനത്തിൽ സാമൂഹ്യ പ്രവർത്തകയും ഇന്ത്യയിൽ വീടില്ലാത്തവർക്കായി വീട് നിർമിച്ചു നൽകാൻ മുൻകൈ എടുത്തു പ്രവർത്തിക്കുന്നയാളുമായ ഡോ. എം.എസ്. സുനിലിനെ ആദരിച്ചു. പ്രസിഡന്റ് അപർണ വിജയൻ അധ്യക്ഷത വഹിച്ചു. വിശിഷ്ടാതിഥി. എം.എസ്. സുനിലിനെ അപർണ വിജയൻ പൊന്നാട അണിയിച്ചും രക്ഷാധികാരി സദാനന്ദൻ എടപ്പാൾ മൊമെന്റോ നൽകിയും ആദരിച്ചു. ഉപദേശകസമിതി അംഗം വിജയ് കൃഷ്ണ, ട്രഷറർ പ്രശാന്ത് എന്നിവർ സംസാരിച്ചു. സെക്രട്ടറി നിഷ പ്രഭാകരൻ സ്വാഗതവും ജോയിൻ സെക്രട്ടറി സജേഷ് നന്ദിയും പറഞ്ഞു. ഡോ. സുനിലിന്റെ ഹൃദയസ്പർശിയായ അനുഭവങ്ങൾ സദസ്സിനെ ഈറനണിയിച്ചു.എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

