Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2018 2:42 PM GMT Updated On
date_range 2018-07-03T20:12:48+05:30‘പ്രതീക്ഷ ഒമാന്‍’ കുടിവെള്ള വിതരണം ആരംഭിച്ചു
text_fieldsമസ്കത്ത്: തുറസ്സായ സ്ഥലങ്ങളിൽ ജോലിചെയ്യുന്നവർക്കായുള്ള ‘പ്രതീക്ഷ ഒമാെൻറ’ കുടിവെള്ള വിതരണം ആരംഭിച്ചു. സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ വർഷവും വേനലിൽ പ്രതീക്ഷ സന്നദ്ധസേവകര്‍ ദാഹജലം വിതരണം നടത്താറുണ്ട്. തണുത്ത വെള്ളം, ജ്യൂസ്, മോര് തുടങ്ങിയവയുമായി വാരാന്ത്യങ്ങളിൽ ഉച്ചക്കാണ് തൊഴിലാളികൾക്ക് അടുത്തെത്തുക. ആറു വര്‍ഷമായി മസ്കത്തിെൻറ വിവിധ ഭാഗങ്ങളിൽ ഇത് നടന്നുവരുന്നുണ്ട്. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് വിതരണം. കഴിഞ്ഞ റമദാനിൽ വാരാന്ത്യങ്ങളിൽ പതിവുപോലെ സംഘടന സമൂഹ ഇഫ്താർ നടത്തിയിരുന്നു. മികച്ച രക്തദാന സേവനത്തിനുള്ള ഒമാന്‍ ബ്ലഡ് ബാങ്ക് സർവിസസ് വകുപ്പിെൻറ അംഗീകാരം തുടർച്ചയായ മൂന്ന് വര്‍ഷം പ്രതീക്ഷ ഒമാന്‍ ലഭിച്ചിരുന്നു.
Next Story