Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രഭുദേവാസ് ബാഷ് ഡാൻസ് ഷോ ഇന്ന് മസ്കത്തിൽ

text_fields
bookmark_border
prabhu deva
cancel

മസ്‌കത്ത്: ‘പ്രഭുദേവാസ് ബാഷ് ഡാൻസ് ഷോ’ വ്യാഴാഴ്ച മസ്‌കത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പരിപാടിയോടനുബന്ധിച്ച് നൃത്ത സംവിധായകനും നടനുമായ പ്രഭുദേവ മസ്‌കത്തിലെത്തി. വൈകീട്ട് 7.30ന് ഖുറം സിറ്റി ആംഫി തിയേറ്ററിലാണ് നൃത്തവിരുന്ന്. ജെ.എം.ആർ ഇവന്റ്സ്, മീഡിയസെൻസ് എന്നിവയുമായി സഹകരിച്ച് ബ്ലാക്ക് ആൻഡ് വൈറ്റ് ഒമാനാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഷാ എന്റർടൈൻമെന്റ്‌സിന്റെ ഷോ ഡയറക്ടർ ഹരികുമാറാണ് ട്രൂപ്പിനെ നയിക്കുന്നത്. ഒമാൻ ഗായകൻ ഹൈതം മുഹമ്മദ് റാഫിയുടെ പരിപാടിയോടെ ഡാൻസ് ഷോക്ക് തുടക്കമാകും. അഭിനയത്തിലും, നൃത്തസംവിധായകനെന്ന നിലക്കും താനിപ്പോൾ തിരക്കിലാണെന്ന് പ്രഭുദേവ പറഞ്ഞു. കരിയറിൽ ഇനി ഒന്നും ആസൂത്രണം ചെയ്യുന്നില്ലെന്നും ഒഴുക്കിനൊപ്പം നീങ്ങുകയാണെന്നും അദ്ദേഹം വിശദമാക്കി.

ഒമാനി ബ്രേക്ക് ഡാൻസറായ സലിം സഈദ് സലിം അൽ ഹറാസിയും ഒമാനിലെ മികച്ച നർത്തകരും ഷോയുടെ ഭാഗമാകും. ഡച്ച് വിസിലർ ചാമ്പ്യൻ ഗീർട്ട് ചത്രോ, നിസ്സാൻ മാർക്കറ്റിങ് ആൻഡ് സി.ആർ.എം മേധാവി ലാമ നാസർ, ഡബ്ല്യു മസ്‌കത്ത് ജനറൽ മാനേജർ സ്റ്റാരിസ് ലത്കാസ്, ജെ.എം.ആർ ഇവന്റ്സ് ചെയർമാൻ ജോസ് മിക്കിൾ റോബിൻ, ഷാ എന്റർടൈൻമെന്റ്സിന്റെ ഷോ ഡയറക്ടർ ഹരികുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story