ദോഫാറിൽ മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങി
text_fieldsസലാലയിൽ ട്രാഫിക് സിഗ്നൽ തകരാറിലായ ജങ്ഷനുകളിലൊന്ന്
സലാല: സലാലയടക്കം ദോഫാർ ഗവർണറേറ്റിന്റെ ഭാഗങ്ങളിൽ മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങിയത് ജനങ്ങളെ പ്രയാസത്തിലാക്കി.
ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണി മുതലാണ് വൈദ്യുതി മുടങ്ങിയത്. ഗവർണറേറ്റിലെ പ്രധാന വൈദ്യുതി വിവതരണ ലൈനിലുണ്ടായ തടസമാണ് വൈദ്യുതി മുടക്കത്തിന് കാരണമെന്ന് വൈദ്യുതി വിതരണ കമ്പനിയായ ദോഫാർ ഇന്റഗ്രേറ്റഡ് സർവിസസ് കമ്പനി അറിയിച്ചു.
വൈദ്യുതി ഉൽപാദന കേന്ദ്രത്തിലേക്കുള്ള പ്രകൃതി വാതക വിതരണത്തിൽ വന്ന തടസമാണ് വൈദ്യുതി മുടങ്ങാൻ കാരണമെന്നാണ് പ്രാഥമിക വിവരങ്ങൾ കാണിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുകയാണ്. വൈദ്യുതി തടസത്തെ തുടർന്ന് സലാലയടക്കം സ്ഥലങ്ങളിൽ സിഗ്നൽ ലൈറ്റുകളും തകരാറിലായി. ഇതേ തുടർന്ന് പ്രധാന ജങ്ഷനുകളിലടക്കം വാഹന കുരുക്കുമുണ്ടായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

