ഇന്ത്യയിൽനിന്നുള്ള കോഴിയിറച്ചി ഇറക്കുമതി നിരോധനം ഒമാൻ നീക്കി
text_fieldsമസ്കത്ത്: ഇന്ത്യയടക്കം അഞ്ചു രാഷ്ട്രങ്ങളിൽനിന്നുള്ള കോഴിയുടെയും അനുബന്ധ ഉൽപന്നങ്ങളുടെയും ഇറക്കുമതിക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം ഒമാൻ നീക്കി. ഇന്ത്യക്ക് പുറമെ മലേഷ്യ, ബ്രിട്ടൻ, ജർമനി, അമേരിക്കയിലെ വിസ്കോൺസൻ, ടെന്നസി എന്നിവിടങ്ങളിൽനിന്നുള്ള ഇറക്കുമതി നിരോധനമാണ് നീക്കിയത്. ഇതോടൊപ്പം, ബൾഗേറിയയിൽനിന്നുള്ള ഇറക്കുമതിക്ക് നിരോധനം ഏർപ്പെടുത്താനും തീരുമാനിച്ചതായി കാർഷിക-ഫിഷറീസ് മന്ത്രാലയം അറിയിച്ചു.
ഇൗ വർഷം ഇതു രണ്ടാം തവണയാണ് ബൾഗേറിയയിൽനിന്നുള്ള ഇറക്കുമതി നിരോധിക്കുന്നത്. കഴിഞ്ഞ ജനുവരിയിലാണ് മറ്റു നിരവധി രാഷ്ട്രങ്ങൾെക്കാപ്പം ബൾഗേറിയയിൽനിന്നുള്ള ഇറക്കുമതി ആദ്യം നിരോധിച്ചത്. എന്നാൽ, സെപ്റ്റംബറിൽ ഇൗ നിരോധനം നീക്കിയിരുന്നു. യൂറോപ്യൻ രാഷ്ട്രങ്ങളിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുമുണ്ടായ പക്ഷിപ്പനി ബാധയാണ് ഇറക്കുമതി നിരോധനം ഏർപ്പെടുത്താൻ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
