സോഹാറിയൻസ് കല, ലമോദ സീസൺ 2 പോസ്റ്റർ പ്രകാശനം
text_fieldsസുഹാർ: സോഹാറിയൻസ് കലയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച്ച സുഹാർ അമീറാസ് പാലസ് ഹാളിൽ അരങ്ങേറുന്ന ലമോദ സീസൺ രണ്ടിന്റെ ജനറൽ ബോഡി രൂപീകരണവും പോസ്റ്റർ പ്രകാശനവും നടന്നു
സുഹാർ മലബാർ പാരീസ് റസ്റ്ററന്റ് ഹാളിൽ നടന്ന പരിപാടിയിൽ വിവിധ മേഖലയിലുള്ള നിരവധി പേർ പങ്കെടുത്തു. ശ്രീജേഷ് പാട്യം അധ്യക്ഷത വഹിച്ചു. ബാത്തിന സൗഹൃദ വേദി സംഘാടകൻ തമ്പാൻ തളിപ്പറമ്പ സുഹാർ യൂണിവേഴ്സിറ്റി ഇംഗ്ലീഷ് അധ്യാപകൻ റോയ് പി. വീട്ടിലിന് നൽകി പോസ്റ്റർ പ്രകാശനം നിർവഹിച്ചു. മുരളീകൃഷ്ണൻ, സുഷാം, രാഹുല്‍ മാധവ് എന്നിവർ വിശദീകരിച്ചു.
കരോക്കെ ഗാനമേള, വിവിധ വിഭാഗങ്ങളിലായി ഫാഷൻഷോ, എക്സറ്റംബർ കൊറിയോഗ്രാഫി മത്സരങ്ങള്‍ എന്നിവ അരങ്ങേറും. രാവിലെ 11 ന് പരിപാടി ആരംഭിക്കും. രാത്രി ഏഴിന് പ്രശസ്ത ഹാർമോണിസ്റ്റും സിനിമ സംഗീത സംവിധായകനുമായ പ്രകാശ് ഉള്ള്യേരി, സാംസൺ സാൽവ എന്നിവർ നയിക്കുന്ന മ്യൂസിക്കൽ ഫ്യൂഷൻ അരങ്ങേറുമെന്നും സംഘാടകർ അറിയിച്ചു.
തമ്പാൻ തളിപ്പറമ്പ്, ഡോ. റോയ് പി വീട്ടില്‍, സജീഷ് ജീ ശങ്കർ, സിറാജ് തലശ്ശേരി, വാസുദേവൻ നായർ, റഫീഖ് പറമ്പത്ത്,ഹസിത, ലിൻസി, ഹാഷിഫ്, സുനിൽകുമാർ സി. കെ. എന്നിവർ സംസാരിച്ചു. ബിജുകാക്കപ്പൊയിൽ സ്വാഗതവും രാഹുൽ മാധവ് നന്ദിയും പറഞ്ഞു. പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 94743963, 79340275
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

