Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവി​വി​ധ...

വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ഇ​ന്നു​മു​ത​ൽ ക​ന​ത്ത മ​ഴ​ക്ക്​ സാ​ധ്യ​ത

text_fields
bookmark_border
വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ഇ​ന്നു​മു​ത​ൽ ക​ന​ത്ത മ​ഴ​ക്ക്​ സാ​ധ്യ​ത
cancel

മ​സ്ക​ത്ത്​: ഉ​ച്ഛ​മ​ർ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ വെ​ള്ളി​യാ​ഴ്വ വൈ​കു​ന്നേ​രം​ മു​ത​ൽ ഞാ​യ​റാ​ഴ്ച​വ​രെ ക​ന​ത്ത മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ ഒ​മാ​ൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. കാ​റ്റി​ന്‍റെ​യും മി​ന്ന​ലി​ന്റെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​യി​രി​ക്കും മ​ഴ കോ​രി​ച്ചൊ​രി​യു​ക. ആ​ലി​പ്പ​ഴ​വും വ​ർ​ഷി​ക്കും. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി​ൽ ആ​യി​രി​ക്കും മ​ഴ തു​ട​ങ്ങു​ക. ഇ​ത്​ ശ​നി​യാ​ഴ്ച തെ​ക്ക്​-​വ​ട​ക്ക്​ ബാ​ത്തി​ന, ദാ​ഖി​ലി​യ, മ​സ്‌​ക​ത്ത്, തെ​ക്ക്​-​വ​ട​ക്ക്​ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​​ലേ​ക്കു​കൂ​ടി വ്യാ​പി​ക്കും.

ഒ​മാ​ൻ ക​ട​ൽ​തീ​ര​ങ്ങ​ളി​ലും അ​ൽ ഹ​ജ​ർ പ​ർ​വ​ത​നി​ര​ക​ളി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് ഏ​റ്റ​വും ശ​ക്ത​മാ​യ മ​ഴ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. വി​വി​ധ ഇ​ട​ങ്ങ​ളി​ൽ 10 മു​ത​ൽ 40 മി​ല്ലി​മീ​റ്റ​ർ വ​രെ മ​ഴ ല​ഭി​ച്ചേ​ക്കും. വാ​ദി​ക​ൾ നി​റ​ഞ്ഞൊ​ഴു​കും. മ​ണി​ക്കൂ​റി​ൽ 28 മു​ത​ൽ 56 കി.​മീ​റ്റ​ർ​വ​രെ വേ​ഗ​ത​യി​ലാ​യി​രി​ക്കും കാ​റ്റ്​ വീ​ശു​ക. ക​ട​ൽ പ്ര​ക്ഷു​ബ്​​ധ​മാ​കും.

മു​സ​ന്ദം പ​ടി​ഞ്ഞാ​റ​ൻ തീ​ര​ങ്ങ​ളി​ലും ഒ​മാ​ൻ ക​ട​ൽ തീ​ര​ങ്ങ​ളി​ലും തി​ര​മാ​ല​ക​ൾ ര​ണ്ട്​ മീ​റ്റ​ർ​വ​രെ ഉ​യ​ർ​​ന്നേ​ക്കും. വാ​ദി​ക​ൾ നി​റ​ഞ്ഞൊ​ഴു​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ക്ക​ണ​മെ​ന്നും ക​ട​ൽ യാ​ത്ര​ക്കൊ​രു​ങ്ങു​ന്ന​തി​നു​മു​മ്പ്​ ദൃ​ശ്യ​പ​ര​ത​യും ക​ട​ലി​ന്റെ അ​വ​സ്ഥ​യും പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി നി​ർ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GovernoratesHeavy Rain
News Summary - Possibility-Heavy-Rain-Governorates
Next Story