തുറമുഖ സഹകരണം: ഒമാനും നെതർലാൻഡും യോഗംചേർന്നു
text_fieldsഒമാനും ആംസ്റ്റർഡാം തുറമുഖവും തമ്മിലുള്ള സഹകരണങ്ങൾ ചർച്ചചെയ്യാൻ ചേർന്ന യോഗം
മസ്കത്ത്: ഒമാനും ആംസ്റ്റർഡാം തുറമുഖവും തമ്മിലുള്ള സഹകരണം സജീവമാക്കുന്നതിനുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ യോഗം ചേർന്നു. നെതർലാൻഡിലെ ഒമാൻ എംബസി, ആംസ്റ്റർഡാം മുനിസിപ്പൽ കൗൺസിൽ, ആംസ്റ്റർഡാം തുറമുഖ മാനേജ്മെന്റ് എന്നിവയുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്.
ഹരിത ഹൈഡ്രജൻ, ലോജിസ്റ്റിക്സ്, തുറമുഖ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ സംയുക്ത സംരംഭങ്ങൾ സ്ഥാപിക്കുന്നതിനുള്ള മാർഗങ്ങൾ യോഗം പരിശോധിച്ചു. ടൂറിസം മേഖലകളിൽ സുൽത്താൻ ഖാബൂസ് തുറമുഖവും ആംസ്റ്റർഡാം പോർട്ടും തമ്മിലുള്ള സഹകരണവും ചർച്ചചെയ്തു. നെതർലാൻഡിലെ ഒമാൻ അംബാസഡർ ശൈഖ് ഡോ. അബ്ദുല്ല ബിൻ സലിം അൽഹാർത്തി, ആംസ്റ്റർഡാം ഇന്റർനാഷനൽ പോർട്ട് ഡയറക്ടർ ഗെർട്ട്-ജാൻ ന്യൂവെൻഹുയിസൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

