പൂക്കള മത്സരം സംഘടിപ്പിച്ചു
text_fieldsമസ്കത്ത്: ഓണാഘോഷങ്ങളുടെ ഭാഗമായി വേൾഡ് മലയാളി കൗൺസിൽ, ഒമാൻ പ്രോവിൻസ് അംഗങ്ങൾക്കുവേണ്ടി പൂക്കള മത്സരം സംഘടിപ്പിച്ചു. മബേല, ഗാല, അൽഖുവൈർ, ദാർസൈത്, വാദികബീർ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് അംഗങ്ങൾ പങ്കെടുത്തു. ഒന്നാം സമ്മാനം നീതു അനിൽ (ദാർസൈത്), രണ്ടാം സമ്മാനം അനുപമ വിപിൻ (വാദി കബീർ) എന്നിവർക്ക് ലഭിച്ചു.
ജിനു അനോഷ് (ഗാല), ലക്സി ജിസൻ (അൽഖുവൈർ), ഷിബി സരോജ് (മബേല) എന്നിവർ പ്രോത്സാഹന സമ്മാനങ്ങൾ നേടി. സെപ്റ്റംബർ 15ന് ജോണി ഇന്റർനാഷനൽ ഹോട്ടലിൽ നടക്കുന്ന വേൾഡ് മലയാളി കൗൺസിൽ ഓണാഘോഷ പരിപാടിയിൽ വിജയികൾക്ക് സമ്മാനങ്ങൾ നൽകുമെന്ന് സംഘടകരായ രവീന്ദ്രൻ മറ്റത്തിൽ, ഫ്രാൻസിസ് തലച്ചിറ, സാബു കുര്യൻ, ജോസ് കെ.കെ, ജിസൻ നീലങ്കാവിൽ എന്നിവർ അറിയിച്ചു.

