'പൊന്നാരവം 2025' സമാപിച്ചു
text_fieldsപൊന്നാനി കൾചറല്‍ വേള്‍ഡ് ഫൗണ്ടേഷന് ഒമാന്‍ നാഷനല്‍ കമ്മിറ്റി സംഘടിപ്പിച്ച
‘പൊന്നാരവം 2025’
ബര്‍ക: പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന് ഒമാന്‍ നാഷനല്‍ കമ്മിറ്റി ബര്‍ക അല്‍ ഇസാന് ഫാമില്‍ സംഘടിപ്പിച്ച പൊന്നാരവം 2025 വ്യത്യസ്ത പരിപാടികളോടെ സമാപിച്ചു.
സാംസ്കാരിക സമ്മേളനം, വനിതാ സംഗമം, അറബന മുട്ട്, ഒപ്പന, കനല് പൊട്ട്, കൈമുട്ടിപ്പാട്ട്, പുസ്തക ശാല, സംഗീത വിരുന്ന്, പൊന്നാനി പലഹാരങ്ങളുടെ പ്രദര്‍ശനം തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികള്‍ അരങ്ങേറി. നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. സാംസ്കാരിക സമ്മേളനം പി.സി.ഡബ്ല്യു.എഫ് ഗ്ലോബല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സി.വി. മുഹമ്മദ് നവാസ് ഉദ്ഘാടനം ചെയ്തു.
ഒമാന്‍ നാഷനല്‍ കമ്മിറ്റി പ്രസിഡന്റ് എം. സാദിഖ് അധ്യക്ഷത വഹിച്ചു. സാമൂഹിക, സാംസ്കാരിക പ്രവര്‍ത്തകരായ വില്‍സണ്‍ ജോര്‍ജ്, ഇബ്റാഹിം ഒറ്റപ്പാലം, അജിത്ത് വാസുദേവന്‍, പി.വി. അബ്ദുറഹീം, പി.സി.ഡബ്ല്യു.എഫ് ജി.സി.സി കോഒാഡിനേറ്റര്‍ എം. മുഹമ്മദ് അനീഷ്, ഒമാന്‍ കമ്മിറ്റി ഉപദേശക സമിതി ചെയര്മാന് പി.വി. അബ്ദുല്‍ ജലീല്‍, സുഭാഷ് കണ്ണെത്ത്, അബു തലാപ്പില്‍, ഒമേഗ ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് ബാത്തിന ഘടകം അവതരിപ്പിച്ച ഒപ്പന, അര്‍ബന മുട്ട്, ട്വിങ്കിള്‍ ഡാന്‍സ് തുടങ്ങിയവയും, മസ്കത്ത് ഘടകം നേതൃത്വം നല്കിയ കൈമുട്ടി പാട്ട്, കനല് പൊട്ട് എന്നിവയും വേദിയില്‍ അരങ്ങേറി. ശിഹാബ് പാലപ്പെട്ടി, മുത്തു പട്ടുറുമാല്, സോഷ്യല്‍ മീഡിയ സിംഗര്‍ റൈഹാന മുത്തു, നാസര്‍, തസ്നി എന്നിവര്‍ അണിനിരന്ന സംഗീതവിരുന്ന് സംഗീത ആസ്വാദക ഹൃദയങ്ങളില്‍ ആവേശം പകര്‍ന്നു.നാഷനല്‍ ജനറല്‍ സെക്രട്ടറി സമീര്‍ സിദ്ദീഖ് സ്വാഗതവും ട്രഷറര്‍ പി വി സുബൈര്‍ നന്ദിയും പറഞ്ഞു.
ഷമീമ സുബൈര്‍, സല്‍മ നസീര്‍, ആയിഷ ലിസി ഗഫൂര്‍, ലിസാന മുനവീര്‍, റഹീം മുസന്ന, കെ.വി. ഇസ്മായില്‍, ഒ.ഒ. സിറാജ്, കെ.വി. റംഷാദ്, സെന്‍സിലാല്‍ ഊപാല റിഷാദ്, ജംഷീദ്, ബിനീഷ്, റസാക്ക്, മുനവ്വര്‍, സമീര്‍ മത്ര, കെവി ഷംസീര്‍, കെ .നൗഷാദ് എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

