പൊന്നാനിയുടെ പൊന്നാരവം പോസ്റ്റര്‍ പ്രകാശനം ചെയ്തു
text_fields'പൊന്നാനിയുടെ പൊന്നാരവം 2025' പരിപാടിയുടെ പോസ്റ്റര്‍ ഗസല്‍ ഗായകന് അലോഷി പ്രകാശനം ചെയ്യുന്നു
മസ്കത്ത്: പൊന്നാനി കള്‍ച്ചര്‍ വേള്‍ഡ് ഫൗണ്ടേഷന് നേതൃത്വത്തില്‍ ജനുവരി 24ന് നടക്കുന്ന 'പൊന്നാനിയുടെ പൊന്നാരവം 2025' പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം ഗസല്‍ ഗായകന് അലോഷി നിര്‍വഹിച്ചു.
സംഘാടക സമിതി ചെയര്മാന് എം.സാദിഖ്, വൈസ് ചെയര്മാന് ഒമേഗ ഗഫൂര്‍, ജനറല്‍ കണ്‍വീനര്‍ സമീര്‍ സിദ്ദീഖ്, ഫൈനാന്‍സ് കണ്‍വീനര്‍ ഒ.ഒ.സിറാജ്, ജോയന്റ് കണ്‍വീനര്‍ സമീര്‍ മത്ര തുടങ്ങിയവര്‍ സംബന്ധിച്ചു.
പോസ്റ്റര്‍ പ്രകാശനത്തോടെ പരിപാടിയുടെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതായി സംഘാടകര്‍ അറിയിച്ചു. രാവിലെ എട്ട് മണിക്ക് തുടങ്ങി രാത്രി 10 മണിവരെ തുടരുന്ന പരിപാടിയുടെ സമാപനം കുറിച്ച് ഇശല്‍ സന്ധ്യയില്‍ ഗായകന് ശിഹാബ് പാലപ്പെട്ടി, മുത്തു, റൈഹാന മുത്തു, തന്‍സി ഫാരിസ തുടങ്ങിയവര്‍ അണിനിരക്കും.

