പൊന്നാനി കൂട്ടായ്മ ‘പോസ്’ രൂപവത്കരിച്ചു
text_fieldsപൊന്നാനി ഓർഗനൈസേഷൻ ഫോർ സലാലയുടെ (പോസ്) ലോഗോ സാഹിത്യകാരൻ പി. സുരേന്ദ്രൻ പ്രകാശനം ചെയ്യുന്നു
സലാല: പൊന്നാനി താലൂക്കിലെ നിവാസികളുടെ സ്വതന്ത്ര കൂട്ടായ്മ ‘പൊന്നാനി ഓർഗനൈസേഷൻ ഫോർ സലാല’ (പോസ്) രൂപവത്കരിച്ചു. സ്വകാര്യ ഹോട്ടലിൽ നടന്ന പരിപാടിയിൽ പൊന്നാനി താലൂക്കിലെ നിരവധി പേർ സംബന്ധിച്ചു. ജാതി മത രാഷ്ട്രീയത്തിനതീതമായി പൊന്നാനിയിലെ പ്രവാസികളുടെ അടിസ്ഥാനപ്രശ്നങ്ങൾ പരിഹരിക്കുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം. പ്രസിഡന്റായി അലി അരുണിമയെയും ജനറൽ സെക്രട്ടറിയായി ഗഫൂർ താഴത്തിനെയും തെരഞ്ഞെടുത്തു. ബദറുദ്ദീനാണ് ട്രഷറർ.
മറ്റ് ഭാരവാഹികൾ: ജാഫർ ജാഫി, വിപിൻ (വൈ. പ്രസി), അജിത് കുമാർ, മുസ്തഫ (ജോ.സെക്ര), കെ. സൈനുദ്ദീൻ, അഷ്‌റഫ് സലാല ഹൗസ്, ശിഹാബ് മാരാമാറ്റം, സന്തോഷ് ബാബു, അഷ്‌റഫ് ബെല്ലി (ഉപദേശകസമിതി അംഗങ്ങൾ), കെ. സൈനുദ്ദീൻ (ചെയ, രക്ഷാധികാരി). 24 അംഗ എക്സിക്യൂട്ടിവിനെയും തെരഞ്ഞെടുത്തു. അലി അരുണിമ, ഗഫൂർ താഴത്ത്, കബീർ. കെ, അഷ്‌റഫ്, ഷാജഹാൻ, ബദറുദ്ധീൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

