സലാലയിൽ പൊന്നാനി കുടുംബസംഗമം
text_fieldsപൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ സലാലയിൽ സംഘടിപ്പിച്ച കുടുംബസംഗമം
സി. സിദ്ദീഖ് മൊയ്തീൻ ഉദ്ഘാടനം ചെയ്യുന്നു
സലാല: പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ (പി.സി.ഡബ്ല്യു.എഫ്) സലാലയിൽ കുടുംബസംഗമം സംഘടിപ്പിച്ചു.
സഹൽനോത്തിലെ സ്വകാര്യ ഫാം ഹൗസിൽ നടന്ന സംഗമം പി.സി.ഡബ്ല്യു.എഫ് കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സി. സിദ്ദീഖ് മൊയ്തീൻ (സി.എസ് പൊന്നാനി) ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. കബീർ അധ്യക്ഷത വഹിച്ചു.
എം. സാദിഖ്, കെ. സൈനുദ്ദീൻ അൽ ഫവാസ്, എന്നിവർ സംസാരിച്ചു. കൺവീനർ ഗഫൂർ താഴത്ത് സ്വാഗതവും മുഹമ്മദ് റാസ് നന്ദിയും പറഞ്ഞു. പരീക്ഷകളിലും മറ്റും വിജയം കൈവരിച്ചവരെ ചടങ്ങിൽ ആദരിച്ചു.
വടംവലി, ചിത്രരചന, ലെമൺ സ്പൂൺ, കസേരകളി, കുട്ടികൾക്കും വനിതകൾക്കുമായി വിവിധ മത്സരങ്ങൾ, ഗാനസന്ധ്യ എന്നിവയും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

