‘പോമ’ കുടുംബസംഗമവും ജനറൽബോഡിയും
text_fieldsഖദറയിൽ നടന്ന ‘പോമ’ കുടുംബസംഗമത്തിൽ പങ്കെടുത്തവർ
ഖദറ: പൊന്നാനിക്കാരുടെ ജീവകാരുണ്യ കൂട്ടായ്മയായ ‘പോമ’ (പൊന്നാനി ഒമാൻ മുസ്ലിം അസോസിയേഷൻ) കുടുംബസംഗമവും ജനറൽബോഡിയും സംഘടിപ്പിച്ചു. ഖദറയിലെ ലോയൽറ്റി റിസോർട്ടിൽ നടന്ന പരിപാടി പൊന്നാനി വെൽഫെയർ കമ്മിറ്റി ദുബൈ മുഖ്യ രക്ഷാധികാരി കെ.വി. യാക്കൂബ് ഹസ്സൻ ഉദ്ഘാടനം ചെയ്തു. കെ. അബൂബക്കർ പ്രാർഥന നടത്തി. പി.വി. അബ്ദുറഹീം അധ്യക്ഷത വഹിച്ചു. അഞ്ചുപതിറ്റാണ്ടു കാലം ഒമാനിൽ പ്രവാസജീവിതം നയിച്ച് കച്ചവടരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പൊന്നാനിക്കാരനായ പി.വി. അസീസ് അബ്ദുൽ സാലിഹിനെ ആദരിച്ചു.
വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന പി.വി. അബ്ദുൽ റഹീം (എം.ഡി, താജ് ഗ്രൂപ് ഓഫ് കമ്പനീസ്) കെ.വി. യാക്കൂബ് ഹസ്സൻ, പി. സുബൈർ (എം.ഡി, അൽ സഫാസ് ആൻഡ് അൽ സായ്സ്), ഇ.ഐ. ഹസ്സൻ (അൽഫാവ് പൗൾട്രി കമ്പനി), മുഹമ്മദ് അഷ്റഫ് (എം.ഡി, ഷാഹി ഫുഡ്സ് ആൻഡ് സ്പൈസസ്), പി.ബി. സലിം (എം.ഡി, നൂർഗസൽ ഫുഡ് ആൻഡ് സ്പൈസസ്), 40 വർഷത്തെ പ്രവാസജീവിതം നയിച്ച കെ.വി. അഷ്റഫ് എന്നിവരെ ആദരിച്ചു. കഴിഞ്ഞ കാലയളവിലെ പ്രവർത്തന റിപ്പോർട്ട് കെ. ഫൈസൽ അവതരിപ്പിച്ചു.
പോമ മുഖ്യരക്ഷാധികാരി പി. സുബൈറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ഒമാന്റെ വ്യത്യസ്ത പ്രദേശങ്ങളിൽനിന്നുള്ള നിരവധിപേർ പങ്കെടുത്തു. കലാകായിക വിനോദ പരിപാടികൾക്ക് പി.ബി.ഐ. ഇസ്മായിൽ നേതൃത്വം നൽകി. വിഭവസമൃദ്ധമായ ഉച്ചയൂണും പൊന്നാനിക്കാരുടെ നാടൻ പലഹാരങ്ങളുടെ ലൈവ് തട്ടുകടയും ഒരുക്കിയിരുന്നു. ഖദറയിലെ ടീം കച്ചേരിയുടെ ഗാനമേള ചടങ്ങിന് മാറ്റുകൂട്ടി. കെ.കെ. റാസിക്ക് സ്വാഗതവും കബീലുദ്ദീൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

